"അമരുകശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിവത്കരണം
+
വരി 1:
{{Italic title}}{{PU|Amarukashathakam}}
[[File:Amaru Shataka by Amaru, early 17th century.jpg|thumb|അമരുശതകത്തെ ആസ്പദമാക്കി വരയ്ക്കപ്പെട്ട ഒരു രജപുത്ര ചുവർച്ചിത്രം, 17-ാം നൂറ്റാണ്ട്.]]
അമരു അല്ലെങ്കിൽ അമരുകൻ എന്ന് പേരുള്ള ഒരു [[രാജാവ്]] രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നൂറു [[ശ്ലോകം|ശ്ലോകങ്ങളടങ്ങിയ]] ഒരു [[ശൃംഗാരം|ശൃംഗാരകാവ്യമാണ്]] '''''അമരുകശതകം''''' അഥവാ '''''അമരുശതകം'''''. ക്രിസ്തുവിന് ശേഷം ഏഴാമത്തെയോ എട്ടാമത്തെയോ നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു. [[സംസ്കൃതം|സംസ്കൃത]] ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
==ഐതിഹ്യം==
ദിഗ്വിജയം കഴിഞ്ഞ് സർവജ്ഞപീഠം കയറാൻ [[ആദി ശങ്കരൻ]] [[കാശ്മീർ|കാശ്മീരത്തിൽ]] ചെന്നപ്പോൾ, രതിക്രീഡാപരമായ വൈദഗ്ദ്ധ്യം ഇദ്ദേഹത്തിനില്ലെന്ന് പിന്നീട് ശങ്കരശിഷ്യനായി തീർന്ന [[മണ്ഡനമിശ്രൻ|മണ്ഡനമിശ്രന്റെ]] ഭാര്യ ഉഭയഭാരതിയും മറ്റ് പണ്ഡിതൻമാർ ആക്ഷേപിച്ചുവെന്നും, ആ കുറവ് നികത്തുവാൻ സ്വാമികൾ, മൃതനായ അമരുകരാജാവിന്റെ ജഡത്തിൽ പരകായപ്രവേശവിദ്യമൂലം പ്രവേശിച്ച് രാജഭാര്യമാരുമായി സ്വച്ഛന്ദം രമിച്ച് കാമകലാനൈപുണ്യം നേടിയതിനുശേഷം രചിച്ച ശൃംഗാരരസപ്രധാനമായ കാവ്യമാണിതെന്നും ഒരു ഐതിഹ്യമുണ്ട്.
"https://ml.wikipedia.org/wiki/അമരുകശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്