"ജൈനദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,040 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ജൈനദർശനം
No edit summary
(ചെ.) (ജൈനദർശനം)
 
[[File:Jain Prateek Chihna.svg|200px|right|thumb|ജൈനമതത്തിന്റെ പ്രതീകം]]
[[File:Ahinsa.jpg|thumb|Sculpture depicting Ahinsa (non-injury) Ahinsa Sthal, Delhi]]
[[File:Ahinsa Parmo Dharm.jpg|thumb|Painting in a [[:en:Jain temple|Jain temple]] with the statement "''ahinsā paramo dharma''" (non-injury is the highest virtue/religion)]]
{{prettyurl|Jain philosophy}}
[[ഭാരതീയദർശനം|ഭാരതീയദർശനസമ്പ്രദായങ്ങളിൽ]] [[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദർശനധാരയാണ് (School of Philosophy) ജൈനദർശനം.
ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. [[പ്രപഞ്ചം]] ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, [[ആത്മാവ്]] (ജീവ) ആണു ജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിന് സ്വപ്രയത്നത്താൽ മുക്തിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കാനും മുക്തി നേടാനുമുള്ള മാർഗം.
 
''രാഗദ്വേഷങ്ങളെ ജയിച്ചവർ'' എന്നാണ് ''ജിന'' എന്ന വാക്കിനർത്ഥം.അത് [[ജൈനമതം|ജൈനമതസ്ഥാപകരായ]] ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനർ ദൈവവിശ്വാസികളല്ല. എന്നാൽ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീർത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീർത്ഥങ്കരൻ. [[ശ്രീബുദ്ധൻ|ഗൗതമബുദ്ധൻറെ]] സമകാലികൻ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) [[വർദ്ധമാന മഹാവീരൻ|വർദ്ധമാന മഹാവീരനാണ്]] ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ. അവർ സ്വതന്ത്രരും, പൂർണ്ണരും, സർവജ്ഞാനികളും, പൂർണ്ണാനന്ദം ലഭിച്ചവരും ആണ് എന്നാണ് ജൈനർ വിശ്വസിക്കുന്നത്. [[പ്രാകൃതം]], [[സംസ്കൃതം]] എന്നീ ഭാഷകളിൽ എഴുതപ്പെട്ട അതിവിപുലമായ ദർശനസാഹിത്യം ജൈനദർശനത്തിലുണ്ട്. എന്നാൽ പല ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു<ref>{{cite web|url=http://www.britannica.com/topic/dravya|title=dravya – Jainism|work=Encyclopædia Britannica}}</ref>..
 
==ജ്ഞാനശാസ്ത്രം==
 
[[File:Mahavir.jpg|150px|right|thumb|മഹാ മഹാവീർ]]
ജൈനദർശനത്തിലെ ജ്ഞാനശാസ്ത്രമനുസരിച്ച് (Epistemology) പ്രത്യക്ഷം, അനുമാനം, ശബ്ദം (perception, Inference and Testimony of reliable persons‍) എന്നിവ പ്രമാണങ്ങളായി സ്വീകരിക്കാവുന്നവയാണ്. പ്രത്യക്ഷം മാത്രമേ പ്രമാണമായുള്ളൂ എന്ന ചർവാകവീക്ഷണത്തെ ജൈനർ ചോദ്യം ചെയ്യുന്നു. ആ വാദത്തിന് ന്യായീകരണം നൽകാൻ ചർ‌വാകർക്ക് കഴിയില്ല, പ്രത്യക്ഷങ്ങൾക്ക് പരസ്പരവൈരുദ്ധ്യമില്ല എന്നോ, അവ തെറ്റായ അറിവിലേക്കു നയിക്കുന്നില്ലെന്നൊ എന്നോ ഉള്ള ''ഒരു കാരണം'' ചർ‌വാകർ നൽകേണ്ടി വരും. അല്ലെങ്കിൽ മൌനമായി തങ്ങളുടെ വാദത്തിന് ന്യായീകരണമില്ലെന്ന് സമ്മതിക്കേണ്ടിവരും. കാരണം പറയുക എന്നത് ഒരു തരം അനുമാനമാണ്. എന്നുതന്നെയല്ല, രണ്ടാമത്തെ നിലപാടെടുത്താൽ, അവരുടെ വാദം ''ന്യായീകരണമില്ലാത്ത ഒരു പ്രസ്താവന'' (Ipse Dixit) മാത്രമായിത്തീരും. രണ്ടും സ്വീകാര്യമല്ല. തന്നെയുമല്ല, ചില അനുമാനങ്ങൾ തെറ്റിപ്പോകുന്നു എന്നതു കൊണ്ട് എല്ലാ അനുമാനങ്ങളും തെറ്റായിരിക്കും എന്ന് പറയാവതല്ല. അതുതന്നെ ഒരു ''അനുമാനമാണ്''. ഇന്ദ്രീയങ്ങൾ കൊണ്ട് അറിയാത്ത വസ്തുക്കൾ നിലനിലക്കുന്നില്ലെന്ന് ചാർവാകന്മാർ വാദിക്കുന്നതും, പരിമിതമായ ഇന്ദ്രീയാനുഭവം അവലംബിച്ചുള്ള ഒരു അനുമാനമാണ്. അതുകൊണ്ട്, എന്തു ന്യായം കൊണ്ടാണോ പ്രത്യക്ഷം സ്വീകാര്യമാവുന്നത്, അതേ ന്യായം കൊണ്ടു തന്നെ അനുമാനവും ശബ്ദവും പ്രമാണമായി സ്വീകരിക്കപ്പെടണം. ഇത്തരം കാര്യങ്ങളിൽ, അവയുടെ പ്രായോഗത്തിക്കുമോഴുള്ള ഫലങ്ങളുമായി അവ ചേരുന്നുണ്ടൊ എന്നാണ് നോക്കേണ്ടത്. അതാണ് സാധുതയുടെ മാനദണ്ഡം.
 
അറിവുകൾ ഒന്നും തന്നെ പൂർണ്ണമല്ല എന്ന് ജൈനദർശനം പറയുന്നു. വസ്തുക്കള്ക്ക് അനന്തമായ ഗുണധർമ്മങ്ങളുണ്ട് (വലിപ്പം, നിറം, ആകൃതി, ഘടകങ്ങൾ, തുടങ്ങിയവ) .പക്ഷേ, പൂർണ്ണരല്ലാത്ത നമുക്ക് അതിനെക്കുറിച്ച് ഭാഗികമായ അറിവേ ലഭിക്കുന്നുള്ളൂ. ആനയെക്കണ്ട കുരുടന്മാരെപ്പോലെ തൻറെ അറിവുമാത്രമാണു ശരി എന്നു ശഠിക്കരുത്. എല്ലാ പരാമർശങ്ങളിലും ''സ്യാത്'' (Perhaps, ഒരു പക്ഷേ) എന്നു കൂടി ചേർക്കണം. ''ആന തൂണു പോലെയാണ്'' എന്നു സാമാന്യമായി ഉറപ്പിക്കതെ, ''ഒരു പക്ഷേ ആന തൂണുപോലെയാകാം'' എന്നു പറയണം. അതുപോലെ ''മുറിയിൽ കുടം ഉണ്ട്'' എന്നു പറയാതെ, ''ഒരു പക്ഷേ (ചില സാഹചര്യങ്ങളിൽ ) മുറിയിൽ കുടം ഉണ്ട്'' എന്നു പറയണം, കാരണം, അത്തരം ഒരു പരാമർശം, കുടം എല്ലാക്കാലതും അതേപോലെ തന്നെ ഉണ്ട് (ഉണ്ടായിരുന്നു, ഉണ്ടായിരിക്കും) എന്ന അർത്ഥം വരും. അതുശരിയല്ല. ഇതാണ് ജൈനരുടെ '''സ്യാദ് വാദം.''' ഒരു വസ്തു എന്താണെന്നു പൂർണമായി മനസ്സിലാക്കണമെങ്കിൽ ആ വസ്തുവിൻറ മുഴുവൻ ഗുണധർമ്മങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. അത് മറ്റെല്ലാവസ്തുക്കളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും അറിയണം. ആകയാൽ, ഒരു വസ്തുവിനെക്കുറിച്ച് പൂർണ്ണജ്ഞാനമുള്ളയാൾക്ക് മറ്റെല്ലാ വസ്തുക്കളെക്കുറിച്ചും പൂർണ്ണജ്ഞാനം ഉണ്ടായിരിക്കും എന്നർത്ഥം ! കേവലികൾക്കു (Omniscient) മാത്രമേ അങ്ങനെയുള്ള പൂർണ്ണമായ അറിവുണ്ടായിരിക്കുകയുള്ളൂ. എന്നാൽ സാധാരണ ദൈനംദിനകാര്യങ്ങൾക്ക് ഭാഗികമായ അറിവ് ധാരാളമാണ്. പക്ഷേ, അതുകൊണ്ട് പൂർണ്ണജ്ഞാനം കിട്ടി എന്നു ധരിക്കരുത്.
 
ഒരു കാര്യത്തെ കുറിച്ച് ഏഴു പ്രകാരത്തിൽ നയം (Judgement) സാധ്യമാണെന്ന് ജൈനർ വാദിക്കുന്നു. കറുത്തമണ്ണു കുഴച്ച്, ചുട്ടുണ്ടാക്കിയ ഒരു കുടം പരിഗണിക്കുക. കുടത്തിൻറെ നിറമെന്താണ് ? ചുവപ്പ് എന്നു പൊതുവെ പറയാമോ ?പാടില്ല. കാരണം കുടം മുൻപു കറുത്തതായിരുന്നു. അതുകൊണ്ട്, (1) ''ചിലപ്പോൾ കുടത്തിൻറെ നിറം ചുവപ്പ്'' എന്നു പറയണം. അതു ധനാത്മകപ്രസ്താവന. കൂടാതെ, (2) ''ചിലപ്പോൾ കറുപ്പല്ല'' എന്ന് ഋണാത്മകമായിട്ടും പറയാം. ഇവ ഒന്നിച്ച് (3) ''ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ കറുപ്പ്'' എന്നും പറയാം. അപ്പോൾ, എല്ലാ അവസ്ഥിലും ശരിയാകുന്ന കുടത്തിൻറെ യഥാർത്ഥ നിറമെന്താണ്? അതു പറയാൻ പറ്റില്ല. അതായത്, (4) ''ചിലപ്പോൾ കുടത്തിന്റെ നിറം അവക്തവ്യം ആണ്''. ഇപ്രകാരം വിവിധ ദർശനകോണിൽ നിന്ന്, ഒരു വസ്തുവിൻറെ ഒരു ഗുണത്തെപ്പറ്റി എടുക്കാവുന്ന തീരുമാനങ്ങൾ സം‌യോജിപ്പിച്ചുകൊണ്ട് മറ്റു മൂന്നു തീരുമാനങ്ങളും കൂടി എടുക്കാം. അവ യഥാക്രമം, (5) ''ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ അവക്തവ്യം.'' (6) ''ചിലപ്പോൾ ചുവപ്പല്ല, ചിലപ്പോൾ അവക്തവ്യം''. (7) ''ചിലപ്പോൾ ചുവപ്പ്, ചിലപ്പോൾ ചുവപ്പല്ല, ചിലപ്പോൾ അവക്തവ്യം.'' ഇതാണ് സപ്തഭങ്ഗിനയം എന്നറിയപ്പെടുന്നത്. എന്തെങ്കിലും പ്രഭാവം (Effect) സൃഷ്ടിക്കുക്കുവാനുള്ള കഴിവാണ് വാസ്തവികതയുടെ തെളിവ് എന്ന ബുദ്ധദർശനത്തെയും ജൈനർ നിരാകരിക്കുന്നു. പാമ്പാണ് എന്നു തെറ്റായി ധരിച്ചാൽ ഒരു കയർ ഭയവും, ഉദ്വേഗവും ജനിപ്പിക്കുന്നു. എന്നാൽ അതു പാമ്പല്ലല്ലോ?<ref name="Varni, Jinendra 1993">{{harvnb|Varni|1993|p=335}} "Giving protection always to living beings who are in fear of death is known as abhayadana"</ref><ref>{{harvnb|Oldmeadow|2007|p=157}}</ref>. .
 
== കേവലദർ‌ശനം ==
 
[[File:Fourteen stages.JPG|thumb|Fourteen stages on the path to liberation]]
ജൈനരുടെ കേവലദർശനത്തിൽ (Metaphysics), ഈ ലോകം വാസ്തവത്തിലുള്ളതാണ്, സത്യമാണ്. മിഥ്യയോ, മായയോ അല്ല. ലോകം പലതരം ദ്രവ്യങ്ങളാൽ നിർമ്മിതമാണ്. എല്ലാ ദ്രവ്യങ്ങൾക്കും സ്ഥിരമായതും മാറ്റത്തിനു വിധേയമാവുന്നതും ആയ വിശേഷതകളുണ്ട്. അവയെ ജൈനർ യഥാക്രമം ''ഗുണം'' എന്നും ''പര്യായം'' എന്നും വിളിക്കുന്നു. ആകയാൽ, ലോകം സ്ഥിരമാണ് എങ്കിലും മാറ്റത്തിനും വിധേയമാണ്. ലോകത്തിൽ ഒന്നും തന്നെ സ്ഥിരമല്ലെന്നും എല്ലാം പ്രതിക്ഷണം മാറുന്നു എന്ന‍ ബുദ്ധദർശനം (ക്ഷണികവാദം) ജൈനർ അംഗീകരിക്കുന്നില്ല. അതുപോലെ, എല്ലാ മാറ്റങ്ങളും അസത്യമാണെന്നും വാസ്തവികത (Reality) സ്ഥിരമാണെന്നുമുള്ള വേദാന്തദാർശനികരുടെ നിത്യവാദവും ജൈനർ നിരാകരിക്കുന്നു{{sfn|von Glasenapp|1925|pp=177–187}}{{sfn|Jaini|1998|p=151}}.
 
ലോകത്തിൽ വികസിക്കാനും വിഭജിക്കാനും ഒക്കെ കഴിയുന്ന ദ്രവ്യങ്ങളുണ്ട്. അവയാണ് ''അസ്തികായങ്ങള്''‍. എന്നാൽ കാലം അനാസ്തികായമാണ്, വികസിപ്പിക്കാനോ ചുരുക്കാനോ കഴിയില്ല. അസ്തികായങ്ങളിൽ, ജീവനുള്ളവയും ജീവനില്ലാത്തവയും ഉണ്ട്. അജീവവസ്തുകളിൽ സമ്യോജിക്കാനും വിഘടിക്കാനും കഴിയുന്നവയുണ്ട്. അവയാണ് 'പുദ്ഗല'ങ്ങൾ. അവയെ തുടർച്ചയായി വിഘടിപ്പിച്ചാൽ വിഘടനം അസാദ്ധ്യമായ അണുക്കളിൽ എത്തിച്ചേരും. അണുക്കൾ സംയോജിച്ച് സങ്കീർണമായവ ('സംഘട'ങ്ങൾ/ 'സ്കന്ധ'ങ്ങൾ) ഉണ്ടാവുന്നു. പ്രകൃതിയിലെ വസ്തുക്കളും നമ്മുടെ ശരീരവും ഒക്കെ ഇപ്രകാരം അണുക്കളാൽ സംഘടിക്കപ്പെട്ടയാണ്. മനസും, വാക്കും, ശ്വാസവും ഈവിധം അണുക്കളാൽ നിർമ്മിതമാണെന്ന് ജൈനർ പറയുന്നു.
== നീതിശാസ്ത്രം ==
 
[[File:Aspects of Violence (Himsa).jpg|thumb|350px|Aspects of Violence (Himsa)]]
ജീവനുള്ള വസ്തുക്കൾക്കെല്ലാം ആത്മാവുണ്ട്. പൊടികളിൽ പോലും. എത്ര ജീവവസ്തുക്കളുണ്ടോ അത്രയും ആത്മാക്കളും ഉണ്ട്. ആത്മാവിന് രൂപമില്ല. എന്നാൽ അതിന് ഒരു വെളിച്ചം പോലെ, ശരീരത്തിനു ബോധം നൽകാൻ കഴിയുന്നു. അതിന് സ്ഥിതിചെയ്യാൻ ശരീരം വേണം എന്നാൽ സ്ഥലം ആവശ്യമില്ല. രണ്ടാത്മാക്കൾക്ക് ഒരു ശരീരത്തിൽ ഇരിക്കാൻ കഴിയും - രണ്ടു ദീപങ്ങൾ ഒരേസ്ഥലം പ്രകാശിപ്പിക്കാൻ സാധിക്കുന്നതുപോലെ. ശരീരത്തിലല്ലാതെ മറ്റോരിടത്തും ആത്മാവില്ല. മാത്രവുമല്ല, അതിന് വികസിക്കുവാനും കഴിയും, എന്നാൽ അത് അനന്തമായ ഒന്നല്ല. എന്നാൽ എന്നോ എല്ലാ ജീവവസ്തുക്കൾക്കും ബോധം ഒരുപോലെയല്ല. ചെടികൾക്കും തീരെച്ചെറിയ ജീവികൾക്കും ബോധം കുറവാണ്. അവയ്ക്ക് സ്പർശനേന്ദ്രീയം മാത്രമാണുള്ളത്. പുഴുക്കളെപ്പോലെയുള്ള ജീവികൾക്ക് രണ്ട് ഇന്ദ്രീയങ്ങളുണ്ട്. ചിലതിനു മൂന്ന്, ചിലതിനു നാല്. മനുഷ്യനും വലിയ ജീവികൾക്കും അഞ്ച്. എല്ലാ ജീവനും മുക്തി നേടാനാവും.
 
ജൈനമതവിശ്വാസികൾ രണ്ടു പക്ഷക്കാരുണ്ട്. ദിഗംബരരും, ശ്വേതാംബരരും. ജൈനതത്വശാസ്ത്രങ്ങൾ പൊതുവെ രണ്ടു കൂട്ടരും അംഗീകരിക്കുന്നു. വിശ്വാസത്തിലും പ്രയോഗത്തിലും ആണ് വ്യത്യാസങ്ങൾ. ദിഗംബരർ കണിശക്കാരാണ്. യഥാർത്ഥ സന്യാസികൾ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ ലോകസുഖങ്ങളും ഉപേക്ഷിക്കണം എന്നും, പൂർണ്ണജ്ഞാനികൾക്ക് ആഹാരം പോലും ആവശ്യമില്ല എന്നും, സ്ത്രീകൾക്ക്, ഒരു പുരുഷജന്മമെടുക്കാതെ മുകതി ലഭിക്കുകയില്ല എന്നും ശഠിക്കുന്നു. ദിഗംബരർ (ദിക്കുകൾ അംബരം, വസ്ത്രം, ആയിട്ടുള്ളവർ) വസ്ത്രം ധരിക്കുന്നില്ല. എന്നാൽ, ശ്വേതാംബരർ ഇതൊന്നും അംഗീകരിക്കുന്നില്ല. അവർ വെളുത്ത വസ്ത്രം ധരിക്കുന്നു.
 
ദാർശനികതലത്തിൽ, ജൈനരുടെ സ്യാദ്-വാദം , [[പ്രൊട്ടഗോറസ്]], [[ബർക്കിലി]], [[ഷില്ലര്]]‍, [[വൈറ്റ്ഹെഡ്]], [[ബൂഡിൻ]] തുടങ്ങിയ പാശ്ചാത്യദാർശനികരുടെ ആപേക്ഷികതാവാദങ്ങളുമായി താരതമ്യം ചെയ്യാനാവും എന്നും ജീവിതമോചനത്തിൻറെ കാര്യത്തിൽ, അത് ബുദ്ധ,അദ്വൈതവേദാന്തദർശനങ്ങളുമായി സമാനത പുലർത്തുന്നു എന്നും ചില ഗ്രന്ഥകാരർ പറയുന്നു<ref name=Jaini85>{{harvnb|Jaini|1998|p=85}}</ref>.
 
== അവലംബം ==
47

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3338445" എന്ന താളിൽനിന്ന് ശേഖരിച്ചത്