"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Asmkparalikkunnu (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Outlander07 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 57:
=== പ്രാക്തന കാലം ===
വയനാട്ടിലെ [[ഇടക്കൽ ഗുഹകൾ|എടക്കൽ ഗുഹക്കടുത്തുള്ള]] കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [[നവീനശിലായുഗം|നവീന ശിലായുഗ സംസ്കാരത്തിന്റെ]] നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. [[സുൽത്താൻ ബത്തേരി|സുൽത്താൻ ‍ബത്തേരിക്കും]] [[അമ്പലവയൽ ഗ്രാമപഞ്ചായത്ത്|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.<ref name="nic">[http://wayanad.nic.in/history.htm] - വയനാട് ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്</ref> എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിൻറെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുൽത്താൻ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
[[വയനാട്]] ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ഒരു ആരാധനാലയമാണ് കോറോം ജുമാ മസ്ജിദ്{{തെളിവ്}}. വയനാട്ടിലേക്കുള്ള മുസ്ലിം കുടിയേറ്റത്തിൻറ്റെ കഥ പറയുന്ന മസ്ജിദിന് നാനൂറു വർഷത്തെ പഴക്കമുണ്ട്{{തെളിവ്}}. വയനാട്ടിലെ പുരാതനമായ പല പള്ളികളും പുനർനിർമിച്ചെങ്കിലും കോറോം ജുമാ മസ്ജിദ് ഇന്നും ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ചിട്ടുണ്ട്.
[[ വയനാട് ]] ജില്ലയുടെ അതിർത്തി പ്രദേശമായ ബാവലി യിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് ബാവലി മഖാം ശരീഫ്{{തെളിവ്}}. ബാവലി എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം ഈ മഖാം ശരീഫ് ആണ്.{{തെളിവ്}} ബാവ അലി എന്ന പേരിൽ നിന്നാണ് ബാവലി എന്ന നാമം വന്നു ചേർന്നത് എന്നു കരുതുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഈ ഗ്രാമത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ [[ കൽപറ്റ ]] യിൽ നിന്നും പതിനഞ്ചു കിലോ മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ പള്ളിയും തീർത്ഥാടന കേന്ദ്രവുമാണ് വാരമ്പറ്റ{{തെളിവ്}}. മുന്നൂറു വർഷം പഴക്കമുള്ള{{തെളിവ്}} ഈ മസ്ജിദിൻറെ പ്രവർത്തനം ഇന്ന് നടന്ന് വരുന്നത് [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ]] [[ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ | ഇ.കെ വിഭാഗം ]] ത്തിന് കീഴിലാണ്{{തെളിവ്}}. ജാതിമത ഭേദമന്യേ നിരവധി ആളുകൾ വരുന്ന ഈ മഖാമിൽ മാർച്ച് മാസത്തിലാണ് നേർച്ച നടക്കുന്നത്.
സയ്യിദ് അലി അക്ബർ ദില്ലിക്കൊയ തങ്ങളാണ് ഈ മഖാമിൽ അന്ത്യവിശ്രമം കൊളളുന്നത്{{തെളിവ്}}. [[ഒടുങ്ങാക്കാട് മഖാം ശരീഫ്]] ഇൽ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഹുസൈൻ ദില്ലി തങ്ങൾ മഹാനവർകളുടെ പുത്രനാണ്{{തെളിവ്}}.
 
 
<!-- [[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ]] -->
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്