"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
 
== ഐതിഹ്യം ==
ദേവി ആദിപരാശക്തിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി. എത്ര കഠിനമായ ദുരിതത്തിലും ഭക്തർക്ക് ഭദ്രയുടെ കാവലുണ്ടാകും എന്നാണ് ഐതീഹ്യം. [[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ സതി സ്വയം യോഗസിദ്ധി കൊണ്ട് ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും പരാപ്രകൃതി ഭദ്രകാളിയായി പിറക്കുകയും ചെയ്തു. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന കാളി ഭവതാരിണി എന്നറിയപ്പെട്ടു.
 
ശൈവ പുരാണങ്ങൾശൈവപുരാണങ്ങൾ പ്രകാരം [[രക്തബീജൻ|രക്തബീജനെ]] വധിക്കാൻ [[പാർവ്വതി]] എടുത്ത രൗദ്രഭാവം ആണ് [[മഹാകാളി]] (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ, സർവ രക്ഷകയായ, മോക്ഷദായകിയായ സാക്ഷാൽ ആദിപരാശക്തിജഗദീശ്വരി തന്നെ ആകുന്നു.
 
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി. ഇത് സപ്തമാതാക്കളിൽ പെടുന്ന കാളിയാണ്ഭഗവതിയാണ്.
 
ദേവീമാഹാത്മ്യപ്രകാരം പരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. സാത്വിക ഭാവത്തിൽ ആണ്‌ അവതാരം. ഭാഗവതത്തിൽ മധുകൈടഭവധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടിയും മഹാകാളി അവതരിക്കുന്നുണ്ട്.
വരി 50:
ദശമഹാവിദ്യമാരിലെ ചിന്നമസ്ത, ബഗ്ളാ തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ കാളി താരയായി അവതരിച്ചു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് ഐതീഹ്യം.
 
ജ്വരൻ എന്ന കഴുതയെ വാഹനമാക്കിയ കാളരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. നവരാത്രിയുടെ ഏഴാം നാൾ കാളരാത്രിക്കാണ് പ്രാധാന്യം. ചിലയിടങ്ങളിൽ രോഗനാശകരമായ അമൃതകലശവും വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. ഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.
 
ഭക്തർക്ക് ഐശ്വര്യങ്ങളും സമ്പത്തും പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച രാജസരൂപമാണ് സുമുഖീകാളി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള ഭദ്രയാണ്.
 
കർണാടകയിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, ഭൈരവി, രക്തേശ്വരി , രുധിരമാല, ചൊവ്വാ ഭഗവതി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്