"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ.
 
നരസിംഹമൂർത്തിയുടെ കോപത്തെ തടുക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും സിംഹമുഖത്തോടെ കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ആയിരം ഭദ്രകാളിക്ക് തുല്യയാണ് അത്യുഗ്രമൂർത്തിയായ ഈ ഭഗവതി. കടുത്ത ദോഷങ്ങളെയും ഈ ഭഗവതി തടുക്കുംതടയും എന്നാണ് വിശ്വാസംഐതീഹ്യം. ഇത് ഉപാസകന്മാർക്ക് വേണ്ടി മാത്രമുള്ള മൂർത്തിയാണ്.
 
ദശമഹാവിദ്യമാരിലെ ചിന്നമസ്ത, ബഗ്ളാ തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ കാളി താരയായി അവതരിച്ചു. താരയുടെ നാമം സ്മരിക്കുന്നവരെ പ്രകൃതി ദുരന്തങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് ഐതീഹ്യം.
വരി 52:
ജ്വരൻ എന്ന കഴുതയെ വാഹനമാക്കിയ കാളരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. ചിലയിടങ്ങളിൽ രോഗനാശകരമായ അമൃതകലശവും വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.
 
ഭക്തർക്ക് ഐശ്വര്യങ്ങളും സമ്പത്തും പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച രാജസരൂപമാണ് സുമുഖീകാളി അഥവാ ശ്രീഭദ്രകാളി. കുട്ടികളോട് ഏറെ വാത്സല്യമുള്ള കാളിയെ ബാലഭദ്ര എന്നും അറിയപ്പെട്ടു. ഇത് കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള ഭദ്രയാണ്.
 
കർണാടകയിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, ഭൈരവി, രക്തേശ്വരി , രുധിരമാല, ചൊവ്വാ ഭഗവതി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്