"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,693 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
ശതവാഹനസാമ്രാജ്യത്തിന്റെ പതനം
(ശതവാഹനസാമ്രാജ്യത്തിന്റെ പതനം)
(ശതവാഹനസാമ്രാജ്യത്തിന്റെ പതനം)
===പതനം===
യജ്ഞ ശ്രീ ശതകർണിയുടെ ഭരണത്തിനുശേഷം ശതവാഹനന്മാരുടെ ശക്തിക്ഷയിക്കുകയും സാമന്തന്മാർ ശക്തിപ്രാപിക്കുകയും ചെയ്തു.<ref>{{cite book |last=Majumdar |first=Ramesh Chandra |title=Ancient India |location=Delhi |publisher=Motilal Banarsidass |year=2003}}</ref> യജ്ഞ ശ്രീക്കുശേഷം മാധരീപുത്ര സ്വാമി ഈശ്വരസേന അധികാരത്തിലെത്തി. അദ്ദേഹത്തിനുശേഷം വന്ന വിജയ 6 വർഷവും അതിനുശേഷം അദ്ദേഹത്തിന്റെ മകൻ വസിഷ്ഠിപുത്ര ശ്രീ ചധ ശതകർണി 10 വർഷവും ഭരിച്ചു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref> ശതവാഹന്മാരുടെ മുഖ്യതാവഴിയിലെ അവസാനത്തെ രാജാവായ പുലമാവി നാലാമൻ 225 സി.ഇ വരെ ഭരിച്ചു. പുലമാവി നാലാമന്റെ ഭരണകാലത്ത് നാഗാർജ്ജുനകൊണ്ടയിലും അമരാവതിയിലും ധാരാളം ബുദ്ധസ്മാരകങ്ങൾ പണി കഴിക്കപ്പെട്ടു.<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>
 
പുലമാവി നാലാമന്റെ മരണശേഷം, ശതവാഹനസാമ്രാജ്യം അഞ്ചു ചെറിയരാജ്യങ്ങളായി വിഭജിക്കപ്പെട്ടു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
# വടക്കൻ ഭാഗം, ശതവാഹന്മാരുടെ തന്നെ ഒരു സമാന്തരശാഖ ഭരിച്ചു. (ഈ ഭരണം നാലാം നൂറ്റാണ്ടോടുകൂടി അവസാനിച്ചു)<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>
# [[നാസിക്|നാസികിനോടു]] ചേർന്ന പടിഞ്ഞാറൻ ഭാഗം ആഭിരന്മാർ ഭരിച്ചു.
# കിഴക്കൻ ഭാഗം (കൃഷ്ണ-ഗുന്തൂർ പ്രദേശങ്ങൾ), [[ആന്ധ്ര ഇക്ഷ്വാകു|ആന്ധ്ര ഇക്ഷ്വാകുക്കൾ]] ഭരിച്ചു.
# തെക്കുപടിഞ്ഞാറൻ ഭാഗം (ഇന്നത്തെ വടക്കൻ കർണാടകം) ബനവാസിയിലെ ചുടു രാജവംശം ഭരിച്ചു.
# തെക്കുകിഴക്കൻ ഭാഗം [[പല്ലവർ]] ഭരിച്ചു.
 
== അവലംബം ==
267

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3337561" എന്ന താളിൽനിന്ന് ശേഖരിച്ചത്