"ലോജിസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സങ്കീർണമായ ഒരു പ്രക്രിയ നടപ്പാക്കാൻ വേണ്ടിയുളള വിപുലമായ സന്നാഹങ്ങളുടെ സംഘാടനവുംസ്വരുക്കൂട്ടലും വിന്യസനവും അടങ്ങിയ വാണിജ്യശാസ്ത്രത്തിലെ ഒരു ശാഖയാണ് '''ലോജിസ്റ്റിക്സ്''' അഥവാ '''വിന്യസനതന്ത്രം'''. ഇത് വിന്യാസശാസ്ത‌്രം എന്നും അറിയപ്പെടുന്നു. ഉപഭോക്താക്കളുടെയോ അതുപോലെയുളള സംഘടിതസംഘങ്ങളുടെയോ ആവശ്യങ്ങൾ നിവൃത്തിക്കുമാറ് ഉത്പാദനസ്ഥലത്തുനിന്നും ഉപഭോഗസ്ഥലത്തേയക്കുളള ഒഴുക്കിന്റെ തന്ത്രപരമായ സൂത്രധാരണമാണിത്. ഉപകരണങ്ങൾ, സാധനസാമഗ്രികൾ കൂടാതെ ആഹാരം മറ്റു വിനിയോഗസാധനങ്ങൾ എന്നീ വിഭവങ്ങളാണ് ലോജിസ്റ്റിക്സിൽ പ്രധാനമായും കൈകാര്യം ചെയ്യപ്പെടുന്നത്. വിവരപ്രവാഹം, പദാ൪ത്ഥങ്ങൾ കൈകാര്യം ചെയ്യൽ, ഉത്പാദനം, ആച്ഛാദനം (Packaging), ചരക്കുവിവരപ്പട്ടിക, ഗതാഗതം, ഗുദാംസൂക്ഷിപ്പ് (Warehousing), സുരക്ഷ എന്നിവയുടെ ക്രോഡീകരണം ഉൾപ്പെട്ടതാണ് വിന്യസനതന്ത്രം.
ശത്രുക്കളുമായുളള ഏറ്റുമുട്ടൽ സമയത്ത് സൈന്യത്തിനാവശ്യമുളള സാധനങ്ങളുടെ വിതരണശൃഘല പരിപാലിക്കുന്നതിനെയാണ് സൈനികശാസ്ത്രത്തിൽ വിന്യസനതന്ത്രം എന്നുവിവക്ഷിക്കുന്നത്. വിഭവങ്ങളുടെ ക്രമാനുഗതമായ സ്വരുക്കൂട്ടൽ ഇല്ലാതെ ഒരു സായുധസേനയ്ക്കും ശത്രുവിനെ തോല്പ്പിക്കാനാവില്ല. സൈനികവിന്യസനതന്ത്രം പുരാതനകാലം മുതല്ക്കേ നടപ്പാക്കപ്പെട്ടിട്ടുണ്ട്. ആധുനികകാലത്തെ സൈന്യത്തിന് കാര്യോദ്യോതകമായ നിരവധി പ്രശ്നപരിഹാരങ്ങൾ ആവശ്യമുളളതിനാൽ വിന്യസനതന്ത്രത്തെ സൈനികമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട രിതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ലോജിസ്റ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്