"വി.കെ. ശ്രീരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
==ജീവിതരേഖ==
1953-ൽ [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] ചെറുവത്താനിയിൽ വി.സി. കൃഷ്ണൻ-ഭാർഗ്ഗവി കൃഷ്ണൻ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് വന്നായിരുന്നു സിനിമാ പ്രവേശം. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് [[സി.വി. ശ്രീരാമൻ|സി.വി. ശ്രീരാമന്റെ]] സ്നേഹപൂർവ്വമുള്ള നിർബന്ധവും ആയിടക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും അതിനു പ്രേരകമായിരുന്നു.
 
==കലാജീവിതം==
 
[[അരവിന്ദൻ|അരവിന്ദന്റെ]] “[[തമ്പ് (മലയാളചലച്ചിത്രം)|തമ്പ്]]” ആയിരുന്നു ആദ്യ ചിത്രം. [[പവിത്രൻ|പവിത്രന്റെ]] “[[ഉപ്പ് (സിനിമ)|ഉപ്പ്]]”എന്ന സിനിമയിൽ നായകനായിരുന്നു.[[ഒരു വടക്കൻ വീരഗാഥ]] , [[ഉത്തരം (മലയാളചലച്ചിത്രം)|ഉത്തരം]], [[കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ|കാക്കോത്തികാവിലെ അപ്പൂപ്പൻതാടികൾ]], [[ലയനം]] തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാളസിനിമാരംഗത്തു ശ്രദ്ധേയനായി. [[ആധാരം (മലയാളചലച്ചിത്രം)|ആധാരം]], [[സർഗ്ഗം (മലയാളചലച്ചിത്രം)|സർഗ്ഗം]], [[വൈശാലി (മലയാളചലച്ചിത്രം)|വൈശാലി]], [[ഹരികൃഷ്ണൻസ്]], [[ഭരത്ചന്ദ്രൻ ഐ.പി.എസ്.|ഭരത്ചന്ദ്രൻ ഐ.പി.എസ്]] തുടങ്ങിയവയാണു മറ്റ് ചില പ്രധാനസിനിമകൾ.
Line 30 ⟶ 32:
വി.കെ.ശ്രീരാമന്റെ മുസ്ലീം കഥാപാത്രങ്ങൾ പ്രത്യേകം ശ്രദ്ധ നേടാറുണ്ട്.സി.വി.ശ്രീരാമന്റെ ഇഷ്ടദാനം എന്ന ചെറുകഥ ടെലിസിനിമയായി സംവിധാനം ചെയ്തായിരുന്നു ടെലിവിഷൻ രംഗത്തേക്കു കടന്നത്. [[ദൂരദർശൻ]] പ്രക്ഷേപണം ചെയ്ത ഇഷ്ടദാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായത്. തന്റെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിലൂടെ ഈ പരിപാടികൾ ശ്രദ്ധേയവും അനായാസവുമായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിനായി. നിരവധി ജനകീയ പ്രശ്നങ്ങൾ ഈ ഷോകളിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അഞ്ഞൂറോളം അധ്യായങ്ങളിലൂടെ തുടരുന്ന [[വേറിട്ടകാഴ്ചകൾ (ടെലിവിഷൻ പരിപാടി)|വേറിട്ടകാഴ്ചകൾ]] ആയിരുന്നു അടുത്ത ടെലിവിഷൻ സംരംഭം. 'നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോലെയല്ലാത നമ്മോടൊപ്പം ജീവിക്കുന്ന ചിലരെകുറിച്ചുള്ള' ഈ പരിപാടി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ മുൻ മാതൃകകളില്ലാത്ത ഒന്നാണ്. ഏറ്റവും നല്ല കമന്റേർക്കുള്ള സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ നേടുകയുണ്ടായി.
 
==സാഹിത്യജീവിതം==
കലാകൗമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ വേറിട്ടകാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണു ഇദ്ദേഹത്തിന്റെ സാഹിത്യപ്രവേശം. ഇത്തരം കാരക്ടർ സ്കെച്ചുകളിലൂടെ വാർപ്പു മാതൃകകളെ ധിക്കരിക്കുന്ന ലളിതവും ആർജവമുള്ള ഒരു ഭാഷ സൃഷ്ടിക്കുകവഴി എഴുത്തിലും വേറിട്ടവഴികളിലൂടെ സഞ്ചരിക്കാൻ വി.കെ.ശ്രീരാമനായി. [[ഡി.സി. ബുക്ക്സ്]], [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി]] തുടങ്ങിയ പ്രസാധകരിലൂടെ നിരവധി പതിപ്പുകൾ വിറ്റഴിഞ്ഞ വേറിട്ടകാഴ്ചകൾ, ഇതര വാഴ്വുകൾ എന്നിവയാണ് പ്രധാന രചനകൾ. 2008ൽ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] എൻഡോവ്മെന്റ് പുരസ്കാരം നേടി.
 
"https://ml.wikipedia.org/wiki/വി.കെ._ശ്രീരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്