"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,915 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ശതവാഹനസാമ്രാജ്യത്തിന്റെ പതനം
(യജ്ഞ ശ്രീ ശതകർണിയെക്കുറിച്ച്)
(ശതവാഹനസാമ്രാജ്യത്തിന്റെ പതനം)
===യജ്ഞ ശ്രീ ശതകർണി===
[[യജ്ഞ ശ്രീ ശതകർണി]], ശതവാഹനസാമ്രാജ്യത്തിന്റെ പ്രതാപം കുറച്ചുകാലത്തേക്കെങ്കിലും വീണ്ടെടുത്തു. അദ്ദേഹം ശതവാഹനന്മാരുടെ മുഖ്യതാവഴിയിലെ അവസാനരാജാക്കന്മാരിലൊരാളായിരുന്നു. ശൈലേന്ദ്ര നാഥ് സെനിന്റെ അഭിപ്രായമനുസരിച്ച് യജ്ഞ ശതകർണിയുടെ ഭരണകാലം 170-199 സി.ഇ ആണ്. ചാൾസ് ഹിഗാം അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനം 181 സി.ഇ എന്ന് ഗണിച്ചിരിക്കുന്നു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref> അദ്ദേഹത്തിന്റെ നാണയങ്ങളിൽ കപ്പലുകളുടെ ചിത്രങ്ങൾ കാണപ്പെടുന്നതു സമുദ്രമാർഗ്ഗമായ വാണിജ്യത്തിലുള്ള ശതവാഹനന്മാരുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു.<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref> യജ്ഞ ശതകർണിയുടെ നാണയങ്ങളുടെ വിശാലമായ വിതരണവും നാസിക്, കൻഹേരി, ഗുന്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ലിഖിതങ്ങളും സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഭരണം ഡക്കാണിന്റെ പടിഞ്ഞാറൻ അതിർത്തി മുതൽ കിഴക്കൻ അതിർത്തി വരെ വ്യാപിച്ചിരുന്നുവെന്നാണ്. പടിഞ്ഞാറൻ സത്രപന്മാർ പിടിച്ചെടുത്ത പ്രദേശങ്ങൾ യജ്ഞ ശതകർണി വീണ്ടെടുക്കുകയും അവരെ അനുകരിച്ച് വെള്ളിനാണയങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനകാലങ്ങളിൽ [[ആഭിർ ഗോത്രക്കാർ|ആഭിരന്മാർ]] നാസിക് ഉൾപ്പെടുന്ന ശതവാഹനസാമ്രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങൾ കൈക്കലാക്കി.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
===പതനം===
യജ്ഞ ശ്രീ ശതകർണിയുടെ ഭരണത്തിനുശേഷം ശതവാഹനന്മാരുടെ ശക്തിക്ഷയിക്കുകയും സാമന്തന്മാർ ശക്തിപ്രാപിക്കുകയും ചെയ്തു.<ref>{{cite book |last=Majumdar |first=Ramesh Chandra |title=Ancient India |location=Delhi |publisher=Motilal Banarsidass |year=2003}}</ref> യജ്ഞ ശ്രീക്കുശേഷം മാധരീപുത്ര സ്വാമി ഈശ്വരസേന അധികാരത്തിലെത്തി. അദ്ദേഹത്തിനുശേഷം വന്ന വിജയ 6 വർഷവും അതിനുശേഷം അദ്ദേഹത്തിന്റെ മകൻ വസിഷ്ഠിപുത്ര ശ്രീ ചധ ശതകർണി 10 വർഷവും ഭരിച്ചു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref> ശതവാഹന്മാരുടെ മുഖ്യതാവഴിയിലെ അവസാനത്തെ രാജാവായ പുലമാവി നാലാമൻ 225 സി.ഇ വരെ ഭരിച്ചു. പുലമാവി നാലാമന്റെ ഭരണകാലത്ത് നാഗാർജ്ജുനകൊണ്ടയിലും അമരാവതിയിലും ധാരാളം ബുദ്ധസ്മാരകങ്ങൾ പണി കഴിക്കപ്പെട്ടു.<ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3336940" എന്ന താളിൽനിന്ന് ശേഖരിച്ചത്