"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 783:
:ചെറുലേഖനങ്ങളെ ഒഴിച്ചുനിർത്തി ഇത്തരം വലിയ ലേഖനങ്ങൾ ഉടനെ നീക്കം ചെയ്യുന്നതിനായുള്ള ഒരു കരട് നയരൂപീകരണത്തെ ശക്തമായി പിന്തുണച്ചുകൊള്ളുന്നു.
[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 09:54, 13 മേയ് 2020 (UTC)
 
: ഞാൻ വിചാരിക്കുന്നത്, ഇതുപോലെ വെറുതേ ഓരോ ലേഖനങ്ങൾ തർജ്ജിമച്ചിട്ട് തിരിഞ്ഞു നോക്കാതെ പോകുന്നവരിൽ കൂടുതലും പുതിയ ഉപയോക്താക്കളായിരിക്കും എന്നാണ്. ആ ലേഖനങ്ങളെ വെറുതേ ഒറ്റയടിക്ക് നീക്കുന്നത്, അവരുടെ ശ്രമദാനത്തെ നമ്മൾ അവഗണിക്കുന്നതായും - നാം തിണ്ണമിടുക്ക് കാണിക്കുന്നതായും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നമ്മളുടെ വിജ്ഞാനകോശത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തരീതിയിൽ പുത്തൻ ഉപയോക്താക്കളുടെ ഇത്തരത്തിലുള്ള അഡ്വഞ്ചറുകളുടെ എങ്ങനെ പരിപോഷിപ്പിച്ച്/നിയന്ത്രിച്ച് അവരെയും ഇവിടുത്തെ രീതി-മര്യാദകൾ പഠിപ്പിച്ച് എങ്ങനെ '''നാട്ടാന'''യാക്കാം എന്നതും കൂടിയായിരിക്കണം നമ്മുടെ നയം. എന്നാൽ ഒരു രീതിയിലും വഴങ്ങാത്തവരുടെ '''പുളുക്കു'''കളെ നീക്കം ചെയ്യാനും ഉള്ള പ്രൊവിഷനുകൾ നയത്തിൽ എന്തായാലും ഉണ്ടായിരിക്കണം. പുതിയ ആൾക്കാരുടെ വിവർത്തങ്ങളെ അടയാളപ്പെടുത്തുകയും, ലേഖകരെ അതു ശരിയാക്കാൻ നാം പ്രോത്സാഹിപ്പിക്കുകയും, പ്രശ്നക്കാരായവരുടെ ലേഖനങ്ങൾ നീക്കം ചെയ്യുകയും, അങ്ങനെയുള്ളവരെ വിലക്കാനും ഉള്ള ശക്തിയും, നയങ്ങൾക്കുണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:36, 13 മേയ് 2020 (UTC)
 
===കരട് ===