"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[ക്രിസ്ത്വബ്ദം|ക്രിസ്തുവർഷം]] [[600]]-ൽ [[മക്ക|മക്കയിലാണ്]] അലി ജനിച്ചത്. [[ഖുറൈഷി]] ഗോത്രത്തലവനും [[കഅബ|കഅബയുടെ]] പരിപാലകനുമായിരുന്നു അലിയുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള '''അലി''' എന്ന പേര് അദ്ദേഹത്തിന് നൽകിയത്.<ref>http://www.islam4theworld.net/Sahabah/Ali%20ibn%20Abu%20Talib%20R.htm</ref>
 
അലി ചെറുപ്പമായിരിക്കുമ്പോൾ [[മക്ക|മക്കയിൽ]] കടുത്ത [[വരൾച്ച|വരൾച്ചയും]] ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിയുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫറിന്റെയും സംരക്ഷണചുമതല ഏറ്റു. അലിയുടെ സംരക്ഷണം മുഹമ്മദും SA (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു.<ref>http://islampadasala.com/index.php?option=com_content&view=article&id=617&Itemid=1173</ref> പത്ത് വയസ്സ് പ്രായമായ സമയത്ത് അലി ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച വ്യക്തി അലിയാണ്.<ref>http://www.onislam.net/english/reading-islam/my-journey-to-islam/historical-biographies/409295-first-muslim-child.html</ref>
 
== യൗവനം ==
"https://ml.wikipedia.org/wiki/അലി_ബിൻ_അബീത്വാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്