"എൻ.എഫ്. വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
== അഭിനയജീവിതം ==
1949 ജനുവരി 6-ന് [[എറണാകുളം ജില്ല]]യിൽ [[ആലുവ]]യ്ക്കടുത്ത് [[ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്|ചൂർണ്ണിക്കരയിൽ]]യിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് [[കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്|കടുങ്ങല്ലൂർ]] രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ [[യൂണിയൻ ക്രിസ്ത്യൻ കോളേജ്]] എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലങ്ങളിൽ [[മിമിക്രി]]നടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും [[ആകാശവാണി|ആകാശവാണിയിൽ]] റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം ''[[പത്രം]]'' എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.<ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>. ''[[പപ്പൻ പ്രിയപ്പെട്ട പപ്പൻ]]'', ''[[റാംജിറാവ് സ്പീക്കിങ്ങ്|റാംജിറാവ് സ്പീക്കിങ്]]'' എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. [[ആകാശദൂത്]] എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. ''[[നരസിംഹം (ചലച്ചിത്രം)|നരസിംഹം]]'' എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.
 
റോസിയാണ് വർഗ്ഗീസിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സോഫിയ, സോണി, സുമിത, സൈര എന്നിങ്ങനെ നാല് മക്കളുണ്ട്.
"https://ml.wikipedia.org/wiki/എൻ.എഫ്._വർഗ്ഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്