"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154:
 
== സേതു ലക്ഷ്മി ബായി ==
===0===
തിരുവിതാംകൂർ രാജ്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കെയറ്റത്തായി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുണ്ടായിരുന്ന നാട്ടുരാജ്യം.
ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നറിയപ്പെട്ടു. ശ്രീവാഴുംകോട്, തിരുവിതാംകൂറായി മാറി. ഇംഗ്ലീഷുകാർ ഈനാടിനെ ട്രാവൻകൂർ എന്നു വിളിച്ചു. തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ 1729 മുതൽ 1758 വരെ വേണാട് ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയിൽ നിന്നാണ്‌. പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന രക്ഷരൂക്ഷിതമായ യുദ്ധവിജയങ്ങളിലൂടെ തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തി ചാലക്കുടിപ്പുഴവരെ വ്യാപിപിച്ചു. ഇതിനോടകം രാജ്യ തലസ്ഥാനം പത്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി.
 
===1===
എഴുതപ്പെട്ട ചരിത്രത്തിൽ ഏറെ പരാമർശിക്കാത്ത കേരളം കണ്ട ഭരണകർത്താക്കൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ശബ്ദമാണ് മഹാറാണി സേതു ലക്ഷ്മി ബായി. മനഃപൂർവ്വമായൊ അല്ലാതെയൊ മലയാളികൾ ഈ ഭരണാധികാരിയെ മറന്നു. അല്ലങ്കിൽ സേതുലക്ഷ്മി ബായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ടയുടെ ഭാഗമായി ഇളയറാണി സേതു പാർവ്വതി ബായിയും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാവാം. മുൻവിധികൾ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാൽ അതാണ് സത്യമെന്ന് നമ്മൾ സ്വയം വിശ്വസിച്ചു തുടങ്ങും. അതെന്തായാലും 1931 നവംബർ മാസം 6-ആം തീയതി തിരുവിതാംകൂറിന്റെ രാജാധികാരം തന്റെ അനുജത്തിയുടെ മകനായ ശ്രീ ചിത്തിര തിരുനാളിനു കൈമാറുമ്പോൾ ഏഴു വർഷം നീണ്ട ഭരണത്തിലൂടെ മഹാറാണി സേതുലക്ഷ്മി ബായി തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്റേതായ ഇടം ഉണ്ടാക്കി കഴിഞ്ഞിരുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്