"കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
ഗുരുദേവന്റെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയപ്പോൾ തൃശ്ശൂരും അതിന്റെ ഭാഗമായി. തൃശ്ശൂർ ഭാഗത്ത് അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ടായി. അവരെല്ലാവരും കൂടിച്ചേർന്ന് 1912-ൽ ''ശ്രീനാരായണ ഭക്തപരിപാലനയോഗം'' എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദ്യകാലത്ത് വലിയ മൂലധനമൊന്നുമില്ലാതിരുന്ന ഇതിലെ അംഗങ്ങൾ, കുറിക്കമ്പനി നടത്തിയും ഓരോരുത്തരായി നാലണ വച്ചുനൽകിയും പുരോഗമനവാദികളായ ചില പ്രശസ്തരിൽ നിന്ന് പണം വാങ്ങിയുമൊക്കെയാണ് സംഘടന നിലനിർത്തിപ്പോന്നത്. അങ്ങനെയാണ് ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന അരയേക്കർ സ്ഥലം യോഗം വാങ്ങുന്നത്. മേൽപ്പറഞ്ഞ പണം മുഴുവൻ ഉപയോഗിച്ച് അവർ ശ്രീകോവിലും നാലമ്പലവുമെല്ലാം പണികഴിപ്പിച്ചു. അന്നത്തെ [[കൊച്ചി രാജ്യം|കൊച്ചി രാജാവ്]] ക്ഷേത്രനിർമ്മാണത്തിന് ആറുകണ്ടി തേക്കുമരം കൊടുത്തതും ശ്രദ്ധേയമാണ്. നാലുവർഷം നീണ്ടുനിന്ന ക്ഷേത്രനിർമ്മാണം 1916-ൽ അവസാനിച്ചു.
 
പുതിയ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മം ഗുരുദേവൻ സ്വന്തം കൈകൾ കൊണ്ടു നിർവഹിയ്ക്കണമെന്നായിരുന്നു യോഗത്തിന്റെ ആവശ്യം. ഗുരുദേവൻ [[ആലുവ|ആലുവയിലെ]] [[അദ്വൈതാശ്രമം|അദ്വൈതാശ്രമത്തിൽ]] എത്തിച്ചേർന്ന വിവരം അറിഞ്ഞ യോഗം ഭാരവാഹികൾ അദ്ദേഹത്തെ അവിടെച്ചെന്നുകാണുകയും പ്രതിഷ്ഠയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഗുരുദേവൻ പൂർണസമ്മതം മൂളി.
 
<br />
 
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]