"ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
1958-ൽ പ്രതിരോധ ശാസ്ത്ര സ്ഥാപനവും (ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ), മറ്റ് ചില സാങ്കേതികവിദ്യാ വികസന സ്ഥാപനങ്ങളും(ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്) ലയിപ്പിച്ച് ഡിആർഡിഒ സ്ഥാപിക്കപ്പെട്ടു. പിന്നീട് 1980-ൽ സ്ഥാപിതമായ പ്രതിരോധ ഗവേഷണ വികസന വകുപ്പിന് ( ഡിപാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ) കീഴിൽ ഡിആർഡിഒ-യും അതിന്റെ 50 ഗവേഷണശാലകളും പുനസംഘടിപ്പിക്കപ്പെട്ടു. ഡിആർഡിഒ-യുടെ പ്രധാന ഉപഭോക്താക്കൾ ഇന്ത്യൻ [[ഇന്ത്യൻ കരസേന|കരസേനയും]] [[ഇന്ത്യൻ വ്യോമസേന|വ്യോമസേനയുമാണ്]]. ആയുധ രൂപകൽപ്പന-ഉത്പാദന ചുമതലകളൊന്നുമില്ലാത്ത കര-വ്യോമസേനകൾ, ലോക ആയുധ വിപണിയിൽ ലഭ്യമായ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും കരസ്ഥമാക്കുന്നതിന് ഡിആർഡിഒ-യെ ആശ്രയിക്കുന്നു. ഉദാഹരണർത്തിന് [[മിഗ്-21]] ലോക ആയുധ വിപണിയിൽ ലഭ്യമാണെങ്കിൽ, ഡിആർഡിഒ തദ്ദേശീയമായി മിഗ്-21 വികസിപ്പിക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നു.<ref name="GS">{{cite web|author=John Pike |url=http://www.globalsecurity.org/military/world/india/drdo.htm |title=Defence Research and Development Organisation (DRDO) |publisher=Globalsecurity.org |accessdate=31 August 2010}}</ref>
 
[[ഇൻഡിഗോ പദ്ധതി (പ്രോജക്ട് ഇൻഡിഗോ)]] എന്ന പേരിൽ, 1960-ൽ ആരംഭിച്ച [[ഭൂതല - വ്യോമ മിസൈൽ]] വികസന പദ്ധതിയാണ് ഡിആർഡിഒ ആദ്യമായി ഏറ്റെടുത്ത പ്രധാന പ്രോജക്ട്. ഇത് പിന്നീട് 1970-കളിൽ [[ഡെവിൾ പദ്ധതി (പ്രോജക്ട് ഡെവിൾ)]], ലഘു-ദൂര ഭൂതല-വ്യോമ മിസൈൽ പദ്ധതിയായ [[വാലിയന്റ് പദ്ധതി (പ്രോജക്ട് വാലിയന്റ്)]] എന്നിവയുടെ ബീജാവാപത്തിന് കാരണമായി. ഡെവിൾ മിസൈൽ സാങ്കേതികവിദ്യ 1980-കളിൽ [[സമഗ്ര ഗൈഡഡ് മിസൈൽ വികസന പദ്ധതി (ഐജിഎംഡിപി)]]യുടെ [[(ഇൻഡഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം]] ([[ഐജിഎംഡിപി]]) ഭാഗമായി വികസിപ്പിച്ച [[പൃഥ്വി (മിസൈൽ)| പൃഥ്വി ബാലിസ്റ്റിക് മിസൈലിൽ]] ഉപയോഗിക്കപ്പെട്ടു. [[അഗ്നി (മിസൈൽ)|അഗ്നി]], പൃഥ്വി, [[ആകാശ് (മിസൈൽ)|ആകാശ്]], [[ത്രിശൂൽ (മിസൈൽ)|ത്രിശൂൽ]], [[നാഗ് (മിസൈൽ)|നാഗ്]] എന്നിങ്ങനെ ഒരു സമഗ്ര മിസൈൽ ശ്രേണി വികസിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യൻ [[പ്രതിരോധ_മന്ത്രാലയം_(ഭാരത_സർകാർ)|പ്രതിരോധ മന്ത്രാലയം]] 1980-2007 കാലയളവിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഐജിഎംഡിപി.
 
2010-ൽ അന്ന് [[പ്രതിരോധ വകുപ്പ് മന്ത്രി]] ആയിരുന്ന [[എ കെ ആന്റണി]], ഇന്ത്യൻ പ്രതിരോധ ഗവേഷണങ്ങൾക്ക് ഉണർവ്വേകുന്നതിനും, പ്രതിരോധ സാങ്കേതികവിദ്യയിൽ കാര്യക്ഷമമായ സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി, ഡിആർഡിഒ-യുടെ പുനസംഘാടനത്തിന് ഉത്തരവിട്ടു.