"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
ഒരിക്കൽ ബ്രഹ്മാവും , മഹാവിഷ്ണുവും  തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ അഗ്നി രൂപത്തിൽ ഒരു മഹാശിവലിംഗരൂപമായി പ്രത്യക്ഷമായി ആ മഹാശിവലിംഗത്തിന്റെ അറ്റം ആര് ആദ്യം കണ്ടെത്തുന്നുവോ അവർ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു . ബ്രഹ്മാവ് മഹാശിവലിംഗത്തിന്റെ മുകളിലേക്കും മഹാവിഷ്‌ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാർക്കും ശിവലിംഗാഗ്രം കണ്ടെത്താനായില്ല . ഭഗവാൻ ശ്രീ മഹാവിഷ്ണു താൻ ശിവലിംഗാഗ്രം കണ്ടെത്തിയില്ല എന്നുള്ള സത്യം തുറന്നു പറഞ്ഞു . എന്നാൽ ബ്രഹ്മാവ് ശിവലിംഗാഗ്രം കണ്ടു എന്ന് കള്ളം പറഞ്ഞു . അതിൽ കുപിതനായ മഹാശിവൻ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല  പിഴുത് കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ (നാന്മുഖൻ) ആയി . മഹാവിഷ്ണു ആകട്ടെ മഹാശിവനെ തപസ്സു ചെയ്തു സുദർശനചക്രം വരമായി നേടുകയും ചെയ്തു . 1008ശിവ നാമങ്ങൾ ഉരുവിട്ടാണ് മഹാവിഷ്ണു ശിവനെ തപസ്സു ചെയ്തത് എന്നാൽ ആയിരത്തെട്ടാമത്തെ പുഷ്പ്പം തികയാതെ വന്നപ്പോൾ തന്റെ നേത്രം സമർപ്പിച്ചു തപസ്സു തുടർന്നു അതിൽ സന്തുഷ്ടനായ മഹാദേവൻ മഹാവിഷ്ണുവിന് നേത്രങ്ങൾ പതിന്മടങ്ങു ഭംഗിയോടെ തിരികെ കൊടുത്തു അതിനു ശേഷമാണു മഹാവിഷ്ണുവിന് പങ്കജാക്ഷൻ എന്ന് പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട് .
 
സർവ്വചരാചരവും വിഷ്ണു , ലക്ഷ്മി , സരസ്വതി, ബ്രഹ്മാവ് , ഗംഗ തുടങ്ങി സകല ദേവിദേവന്മാരെയും സൃഷ്ടിച്ചത് ശിവശക്തികൾ (അർദ്ധനാരീശ്വരൻ ) ആണ് എന്ന് ഇതര ശൈവ ശാക്തേയ പുരാണങ്ങളിലും ,  ഹൈന്ദവ ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട് .  എല്ലാ ദേവീദേവന്മാരും ശിവപാർവ്വതി (ലളിത പരമേശ്വരൻ ) മാരുടെ പ്രതീകമാണെന്നും സങ്കല്പിച്ചിരിക്കുന്നു . സർവ്വതിലും മംഗള മൂർത്തിയായ ശിവപാർവ്വതിമാർ (ആദിദേവനും , ആദിശക്തിയും) കുടികൊള്ളുന്നു. സത്യമായ ശിവാനല്ലാതെ വേറൊന്നുമില്ല എന്ന് ശിവപുരാണം, ലിംഗ പുരാണം എന്നീ ഗ്രന്ഥങ്ങളിൽ പറയുന്നു . ശിവൻ എന്നാൽ മംഗളകരമായത് , സത്യമായത്, സുന്ദരമായത് എന്നിങ്ങനെ വിശിഷ്ടമായ അർത്ഥങ്ങൾ ഉണ്ട് . ഈശ്വരൻ, പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദിയായത് , നിരാകരമായത്, ആദിദേവൻ , ആദിശിവൻ , ദേവാദിദേവൻ ,ആദിയോഗി എന്നീ അനേകായിരം അർത്ഥങ്ങളുമുണ്ട്. ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും , ഓംകാരവും ആവുന്നു . ലളിത സഹസ്രനാമത്തിൽ ശിവനെ ശ്രീ മഹാശിവകാമേശ്വരനായും , പാർവ്വതിയെ ശ്രീമഹാ ലളിതാത്രിപുരസുന്ദരിയായും വർണ്ണിക്കുന്നു. കാളികാ പുരാണത്തിൽ ശിവശക്തികൾ മഹാകാലേശ്വരനും മഹാകാളിയുമാണ്. ദേവീഭാഗവതത്തിൽ ശിവൻ പരബ്രഹ്മമൂർത്തിയായ മഹേശ്വരൻ അഥവാ ഭുവനേശ്വരനാകുന്നു ഭവാനിദേവിയാകട്ടെ ആദിശക്തിയും ബ്രഹ്മവിദ്യയുമായ ഭുവനേശ്വരി അഥവാ ഉമാഹൈമവതി ആകുന്നു .  ശൈവ പുരാണങ്ങളിൽ ശിവനും ഉമയും ശ്രീ പരമേശ്വരി പരമേശ്വരൻമാരായി (മഹാപുരുഷനും , മൂലപ്രകൃതിയും) വർണ്ണിക്കുന്നു . ദുർഗ, ത്രിപുരാന്തകൻ , മഹാവിദ്യകൾ , അഷ്ടമൂർത്തി , ഏകപാദമൂർത്തി , നവദുർഗ്ഗ, ദ്വാദശ ജ്യോതിർലിംഗമൂർത്തി , ഗൗരി, അപർണ്ണ , നീലകണ്ഠൻ ,  പിനാകി , ശതാക്ഷി , ശാകംഭരി, കാമാഖ്യ ,അന്നപൂർണ്ണേശ്വരി , മൃത്യുഞ്‌ജയമൂർത്തി , വൈദ്യനാഥമൂർത്തി , കിരാതമൂർത്തി , രാമനാഥർ,ഉമാ ആനന്ദൻ, മഹാഗായത്രി , പഞ്ചലിംഗേശ്വരൻ തുടങ്ങി അനേക നാമങ്ങളിൽ ശിവശക്തികൾ അറിയപ്പെടുന്നു . ദ്വാദശ ജ്യോതിർലിംഗങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ശിവക്ഷേത്രങ്ങളാണ്.
 
പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.   മഹേശ്വരന്റെ ലോകസംബന്ധിയായ അനുഗ്രഹങ്ങൾ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്‌. ഈ ലോകത്തു രചിക്കപ്പെടുന്ന സർഗ്ഗാത്മകമായ എല്ലാം തന്നെയാണ്‌ സൃഷ്‌ടി. സൃഷ്‌ടിക്കപ്പെട്ടവയുടെ ക്രമവും സുസ്‌ഥിരവുമായ പാലനമാണ്‌ സ്‌ഥിതി. പാലിക്കപ്പെടുന്നവയുടെയെല്ലാം വിനാശമാണ്‌ സംഹാരം. പ്രാണങ്ങളുടെ ഉൽക്രമണമാണ്‌ തിരോഭാവം. ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഭഗവാനിലേക്ക്‌ ലയിക്കുന്നതാണ്‌ അനുഗ്രഹം. മോക്ഷകാരകമായ ഈ അനുഗ്രഹമാണ്‌ ഭഗവാന്റെ സ്‌ഥായീഭാവം. ഈശന്റെ പഞ്ചമുഖങ്ങൾ, കർമ്മങ്ങൾ, ഭൂതങ്ങൾ, ഗുണങ്ങൾ എന്നിവ. സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചുകർമ്മങ്ങൾ അഞ്ചു ഭൂതങ്ങളിലുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു. ജലംകൊണ്ട്‌ ഈ ജീവജാലങ്ങൾക്ക്‌ വളർച്ചയും രക്ഷയും ഉണ്ടാകുന്നു. അഗ്നി എല്ലാറ്റിനേയും ദഹിപ്പിക്കുന്നു.വായു എല്ലാറ്റിനേയും ഒരു ദിക്കിൽനിന്നും മറ്റൊരു ദിക്കിലേക്ക്‌ കൊണ്ടുപോകുന്നു. ആകാശം സകലതിനേയും അനുഗ്രഹിക്കുന്നു. പഞ്ചമുഖങ്ങളിലൂടെ ഈ അഞ്ചു കൃത്യങ്ങളും നിർവ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നാലു മുഖങ്ങൾ നാലു ദിക്കുകൾക്കഭിമുഖമായും അഞ്ചാമത്തെ മുഖം നടുവിലും സ്‌ഥിതി ചെയ്യുന്നു. ഇതിൽ വടക്കേ ദിക്കിലുള്ള മുഖത്തുനിന്നും 'അ'കാരം പുറപ്പെടുന്നു. പടിഞ്ഞാറെ മുഖത്തുനിന്നും 'ഉ'കാരവും തെക്കേ മുഖത്തുനിന്നും 'മ'കാരവും ഉണ്ടാവുന്നു.കിഴക്കേ മുഖത്തുനിന്നും ബിന്ദുവും നടുവിലത്തെ മുഖത്തുനിന്നും നാദവും കൂടി ഉത്ഭവിച്ചു. ഈ അഞ്ചു മുഖങ്ങളിൽ നിന്നും ഒന്നുചേർന്നുണ്ടായ ആദ്യനാദമായ പ്രണവം അഥവാ ഓംകാരം നാദരൂപാത്മകമായ ഈ ലോകത്തിന്റെ മുഴുവനും ഉത്ഭവത്തിനു കാരണമാണ്‌. ശിവശക്‌തി സംയോഗമാണ്‌ ഓംകാരം. ഓംകാരം ഉച്ചരിക്കുന്നതിലൂടെ ഭഗവന്നാമം തന്നെയാണ്‌ സ്‌മരിക്കപ്പെടുന്നത്‌. ഓംകാരം ഭഗവാന്റെ നിഷ്‌കള സ്വരൂപമാണ്‌. ഇതിൽനിന്നുണ്ടായ പഞ്ചാക്ഷരി ഭഗവാന്റെ സകള രൂപത്തെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചാക്ഷരിയിൽനിന്നുമാണ്‌മൂലഭൂതസ്വരങ്ങൾ- അ, ഇ, ഉ, ഋ, നു- എന്നിവ ഉണ്ടായത്‌.
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്