"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
No edit summary
വരി 25:
 
കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല , മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ആയുധമായി, ഡമാരു ഡ്രം എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.<ref name=Fuller>Fuller, p. 58.</ref> ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ.{{sfn|Flood|1996|p=17}}<ref name="Keayxxvii">Keay, p.xxvii.</ref>
 
അഞ്ച് മുഖങ്ങൾ ഉള്ള ഭഗവാൻ ശിവൻ പഞ്ച കൃത്യ മൂർത്തിയാണെന്നു ശിവ പുരാണം , സ്കന്ദ പുരാണം  തുടങ്ങി ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .സൃഷ്ടി , സ്ഥിതി , സംഹാരം , തിരോധാനം , അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ . അതിനാൽ തന്നെ ബ്രഹ്മാവ് , മഹാവിഷ്ണു , മഹാരുദ്രൻ, മഹേശ്വരൻ , സദാശിവൻ ഇവയൊക്കെ ശ്രീ പരമേശ്വരൻറെ അഞ്ചു മുഖങ്ങൾ തന്നെ ആണെന്ന് വിവിധ പുരാണ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .അഞ്ചു കൃത്യവും ചെയ്യുന്ന പഞ്ചമുഖ മഹാദേവനെ പഞ്ച വക്ത്രൻ എന്ന് ശിവസഹസ്രനാമത്തിലും പുരാണങ്ങളിലും പറയുന്നു . മഹാശിവന്റെ അഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം , തത്പുരുഷം , അഘോരം , വാമദേവം, സദ്യോജാതം എന്നീ പേരുകളിലും അറിയപ്പെടുന്നു .സൃഷ്ടി = എല്ലാം സൃഷ്ടിക്കുക ,സ്ഥിതി = എല്ലാം പരിപാലിക്കുക , സംഹാരം = സംഹരിച്ചു മോക്ഷം പ്രധാനം ചെയ്യുക , തിരോധാനം = സർവ്വവും തന്നിൽ തന്നെ ലയിപ്പിക്കുക , അനുഗ്രഹം = വീണ്ടും ലോകത്തെ സൃഷ്ടിക്കുക . നിർഗുണ പരബ്രഹ്മമായ മഹാശിവനെ രൂപമുള്ളവനായും , അരൂപിയായും ആരാധിക്കുന്നു .ഓംകാരപ്പൊരുൾ അഥവാ ബ്രഹ്മം ശിവനാകുന്നു . ചരിത്ര പരമായും എല്ലാ മതങ്ങളിൽ വെച്ചും ഏറ്റവും ആദ്യം ആരാധിച്ചു തുടങ്ങിയ ദൈവ സങ്കല്പം മഹാശിവ സങ്കല്പമാണ് . പശുപതിനാഥൻ എന്നുള്ള ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് മഹാദേവൻ എന്ന് വിവിധ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് .
 
ഒരിക്കൽ ബ്രഹ്മാവും , മഹാവിഷ്ണുവും  തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ അഗ്നി രൂപത്തിൽ ഒരു മഹാശിവലിംഗരൂപമായി പ്രത്യക്ഷമായി ആ മഹാശിവലിംഗത്തിന്റെ അറ്റം ആര് ആദ്യം കണ്ടെത്തുന്നുവോ അവർ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു . ബ്രഹ്മാവ് മഹാശിവലിംഗത്തിന്റെ മുകളിലേക്കും മഹാവിഷ്‌ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാർക്കും ശിവലിംഗാഗ്രം കണ്ടെത്താനായില്ല . ഭഗവാൻ ശ്രീ മഹാവിഷ്ണു താൻ ശിവലിംഗാഗ്രം കണ്ടെത്തിയില്ല എന്നുള്ള സത്യം തുറന്നു പറഞ്ഞു . എന്നാൽ ബ്രഹ്മാവ് ശിവലിംഗാഗ്രം കണ്ടു എന്ന് കള്ളം പറഞ്ഞു . അതിൽ കുപിതനായ മഹാശിവൻ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല  പിഴുത് കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ (നാന്മുഖൻ) ആയി . മഹാവിഷ്ണു ആകട്ടെ മഹാശിവനെ തപസ്സു ചെയ്തു സുദർശനചക്രം വരമായി നേടുകയും ചെയ്തു . 1008ശിവ നാമങ്ങൾ ഉരുവിട്ടാണ് മഹാവിഷ്ണു ശിവനെ തപസ്സു ചെയ്തത് എന്നാൽ ആയിരത്തെട്ടാമത്തെ പുഷ്പ്പം തികയാതെ വന്നപ്പോൾ തന്റെ നേത്രം സമർപ്പിച്ചു തപസ്സു തുടർന്നു അതിൽ സന്തുഷ്ടനായ മഹാദേവൻ മഹാവിഷ്ണുവിന് നേത്രങ്ങൾ പതിന്മടങ്ങു ഭംഗിയോടെ തിരികെ കൊടുത്തു അതിനു ശേഷമാണു മഹാവിഷ്ണുവിന് പങ്കജാക്ഷൻ എന്ന് പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട് .
 
സർവ്വചരാചരവും വിഷ്ണു , ലക്ഷ്മി , സരസ്വതി, ബ്രഹ്മാവ് , ഗംഗ തുടങ്ങി സകല ദേവിദേവന്മാരെയും സൃഷ്ടിച്ചത് ശിവശക്തികൾ (അർദ്ധനാരീശ്വരൻ ) ആണ് എന്ന് ഇതര ശൈവ ശാക്തേയ പുരാണങ്ങളിലും ,  ഹൈന്ദവ ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട് .  എല്ലാ ദേവീദേവന്മാരും ശിവപാർവ്വതി (ലളിത പരമേശ്വരൻ ) മാരുടെ പ്രതീകമാണെന്നും സങ്കല്പിച്ചിരിക്കുന്നു . സർവ്വതിലും മംഗള മൂർത്തിയായ ശിവപാർവ്വതിമാർ (ആദിദേവനും , ആദിശക്തിയും) കുടികൊള്ളുന്നു. സത്യമായ ശിവാനല്ലാതെ വേറൊന്നുമില്ല എന്ന് ശിവപുരാണം, ലിംഗ പുരാണം എന്നീ ഗ്രന്ഥങ്ങളിൽ പറയുന്നു . ശിവൻ എന്നാൽ മംഗളകരമായത് , സത്യമായത്, സുന്ദരമായത് എന്നിങ്ങനെ വിശിഷ്ടമായ അർത്ഥങ്ങൾ ഉണ്ട് . ഈശ്വരൻ, പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദിയായത് , നിരാകരമായത് എന്നീ അനേകായിരം അർത്ഥങ്ങളുമുണ്ട്. ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും , ഓംകാരവും ആവുന്നു . ലളിത സഹസ്രനാമത്തിൽ ശിവനെ ശ്രീ മഹാശിവകാമേശ്വരനായും , പാർവ്വതിയെ ശ്രീമഹാ ലളിതാത്രിപുരസുന്ദരിയായും വർണ്ണിക്കുന്നു. കാളികാ പുരാണത്തിൽ ശിവശക്തികൾ മഹാകാലേശ്വരനും മഹാകാളിയുമാണ്. ദേവീഭാഗവതത്തിൽ ശിവൻ പരബ്രഹ്മമൂർത്തിയായ മഹേശ്വരൻ അഥവാ ഭുവനേശ്വരനാകുന്നു ഭവാനിദേവിയാകട്ടെ ആദിശക്തിയും ബ്രഹ്മവിദ്യയുമായ ഭുവനേശ്വരി അഥവാ ഉമാഹൈമവതി ആകുന്നു .  ശൈവ പുരാണങ്ങളിൽ ശിവനും ഉമയും ശ്രീ പരമേശ്വരി പരമേശ്വരൻമാരായി (മഹാപുരുഷനും , മൂലപ്രകൃതിയും) വർണ്ണിക്കുന്നു . ദുർഗ, ത്രിപുരാന്തകൻ , മഹാവിദ്യകൾ , അഷ്ടമൂർത്തി , ഏകപാദമൂർത്തി , നവദുർഗ്ഗ, ദ്വാദശ ജ്യോതിർലിംഗമൂർത്തി , ഗൗരി, അപർണ്ണ , നീലകണ്ഠൻ ,  പിനാകി , ശതാക്ഷി , ശാകംഭരി, kamakhya ,അന്നപൂർണ്ണേശ്വരി , മൃത്യുഞ്‌ജയമൂർത്തി , വൈദ്യനാഥമൂർത്തി , കിരാതമൂർത്തി , രാമനാഥർ,ഉമാ ആനന്ദൻ തുടങ്ങി അനേക നാമങ്ങളിൽ ശിവശക്തികൾ അറിയപ്പെടുന്നു . ദ്വാദശ ജ്യോതിർലിംഗങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ശിവക്ഷേത്രങ്ങളാണ്.
 
 
 
==പ്രതീകാത്മകതയിൽ ==
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്