"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
 
==ആർത്തവവിരാമം==
ഏകദേശം 35 വയസ്സാവുമ്പോൾ സ്ത്രൈണ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. ഏകദേശം 45നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ എന്നിവ ഉണ്ടാകാം. ചിലരിൽ ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച, അണുബാധ, തുടർന്ന് ലൈംഗികബന്ധത്തിൽ വേദന, മുറുക്കം, ഇത് കാരണം ലൈംഗികവിരക്തി എന്നിവ അനുഭവപ്പെടാം. രതിപൂർവലാളനകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും, ആവശ്യമെങ്കിൽ ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ (ഉദാ:കേവൈ ജെല്ലി), ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് വഴിയും യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, ഈർപ്പം, പൊതുവായ ആരോഗ്യം, പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. അണുബാധ ഉള്ളവർ ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ശരിയായ ലൈംഗികജീവിതം, മതിയായ ഉറക്കം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്