"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
 
==ജീവിതരേഖ==
[[തലശ്ശേരി|തലശ്ശേരിയിലെ]] ചേറ്റംകുന്നിൽ പുലപ്പാടി ഇല്ലത്ത് (മലബാറിലെ ആഢ്യ തീയ്യ കുടുംബം) "അയ്യത്താൻ" തറവാട്ടിലാണ് ഡോ. ഗോപാലൻറെ ജനനം. അയ്യത്താൻ ചന്ദന്റെയും, കല്ലാട്ട് ചിരുത്തമ്മാളിന്റെയും ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup.|last=|first=|publisher=mittal publications 1988: K.K.N.Kurup.|year=1988|isbn=|location=|pages=p. 86}}</ref>, കേരളത്തിലെ [[മലബാർ|മലബാറിലെ]] ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. .|last=|first=|publisher=mittal publications ,1988: K.K.N.Kurup|year=1988|isbn=|location=|pages=p. 86}}</ref>. ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. സ്കൂൾ പഠനകാലത്തുതന്നെ യാഥാസ്ഥിതികത്വത്തോടും അനാചാരത്തോടും പോരാടുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. സാമ്പ്രദായികമായി തലമുടി വളർത്തി കുടുമയായി കെട്ടിവച്ചിരുന്ന യാഥാസ്ഥിതികരീതിയോട് കലഹിച്ച് സ്കൂൾ വിദ്യാർഥിയായിരിക്കെ ഗോപാലൻ കുടുമ മുറിച്ചു. കുടുംബത്തിലും സമുദായത്തിലും കോളിളക്കമുാക്കിയ സംഭവമായിരുന്നു അത്. ആഢ്യതീയ്യ സമുദായാംഗമായ ഗോപാലൻ താഴ്ന്നജാതിയിലെ മുക്കുവ സുഹൃത്തിൻറെ വീട്ടിൽ കല്യാണത്തിനുപോയി ഭക്ഷണം കഴിച്ചെന്ന വാർത്ത തറവാട്ടു കാരണവരെ ക്ഷുഭിതനാക്കി. വീട്ടിൽ നിന്നിറക്കിവിട്ടതിനാൽ ഗോപാലന് സ്കൂൾ മാറി പഠിക്കേണ്ടിവന്നു. അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു . ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
 
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം അദ്ദേഹം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മ വിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മ നേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്