"കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
== ചരിത്രം ==
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]] കേരളീയസമൂഹം വളരെയധികം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷമായിരുന്ന [[അവർണ്ണർ]], ന്യൂനപക്ഷമായിരുന്ന [[സവർണ്ണർ|സവർണ്ണരുടെ]] കീഴിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. അവർക്ക് സ്വന്തമായി പണം സമ്പാദിയ്ക്കാനോ, വലിയ വീടുകൾ പണിയാനോ, പൊതുവഴികളും പൊതുക്കിണറുകളും ഉപയോഗിയ്ക്കാനോ, ക്ഷേത്രദർശനം നടത്താനോ, എന്തിനേറെ, മുഖ്യധാരാ ഹൈന്ദവദേവതകളെ ആരാധിയ്ക്കാനോ പോലും അവകാശമുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങൾ കണ്ട് ദുഃഖിതനായാണ് [[വിവേകാനന്ദൻ|സ്വാമി വിവേകാനന്ദൻ]] കേരളത്തെ ''ഇന്ത്യയുടെ ഭ്രാന്താലയം'' എന്ന് വിശേഷിപ്പിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവും [[ചട്ടമ്പി സ്വാമികൾ|ചട്ടമ്പി സ്വാമികളും]] [[അയ്യങ്കാളി|അയ്യങ്കാളിയും]] [[വാഗ്‌ഭടാനന്ദൻ|വാഗ്‌ഭടാനന്ദനും]] [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭനും]] [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി. ഭട്ടതിരിപ്പാടും]] അടക്കമുള്ള [[കേരളീയ നവോത്ഥാനം|കേരളീയ നവോത്ഥാനനായകർ]] ഉദയം ചെയ്തത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ശ്രീനാരായണഗുരുവാണ്. 1888-ലെ ശിവരാത്രിനാളിൽ [[നെയ്യാർ|നെയ്യാറിന്റെ]] തീരത്തെ [[അരുവിപ്പുറം|അരുവിപ്പുറത്ത്]] അദ്ദേഹം നടത്തിയ [[അരുവിപ്പുറം പ്രതിഷ്ഠ|ശിവപ്രതിഷ്ഠ]] കേരളീയ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. തുടർന്ന് അദ്ദേഹം 42 ക്ഷേത്രങ്ങളിൽ കൂടി പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നായ കൂർക്കഞ്ചേരി ശ്രീമഹേശ്വരക്ഷേത്രത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് വഴിതെളിച്ചത് ഇങ്ങനെയാണ്:<br />
 
ഗുരുദേവന്റെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയപ്പോൾ തൃശ്ശൂരും അതിന്റെ ഭാഗമായി. തൃശ്ശൂർ ഭാഗത്ത് അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ടായി. അവരെല്ലാവരും കൂടിച്ചേർന്ന് 1912-ൽ ''ശ്രീനാരായണ ഭക്തപരിപാലനയോഗം'' എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദ്യകാലത്ത് വലിയ മൂലധനമൊന്നുമില്ലാതിരുന്ന ഇതിലെ അംഗങ്ങൾ, കുറിക്കമ്പനി നടത്തിയും ഓരോരുത്തരായി നാലണ വച്ചുനൽകിയും പുരോഗമനവാദികളായ ചില പ്രശസ്തരിൽ നിന്ന് പണം വാങ്ങിയുമൊക്കെയാണ് സംഘടന നിലനിർത്തിപ്പോന്നത്. അങ്ങനെയാണ് ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന അരയേക്കർ സ്ഥലം യോഗം വാങ്ങുന്നത്. മേൽപ്പറഞ്ഞ പണം മുഴുവൻ ഉപയോഗിച്ച് അവർ ശ്രീകോവിലും നാലമ്പലവുമെല്ലാം പണികഴിപ്പിച്ചു. അന്നത്തെ [[കൊച്ചി രാജ്യം|കൊച്ചി രാജാവ്]] ക്ഷേത്രനിർമ്മാണത്തിന് ആറുകണ്ടി തേക്കുമരം കൊടുത്തതും ശ്രദ്ധേയമാണ്. നാലുവർഷം നീണ്ടുനിന്ന ക്ഷേത്രനിർമ്മാണം 1916-ൽ അവസാനിച്ചു.
 
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ]]