"ചന്ദ്രകാന്തം (രത്നം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അബദ്ധജഡിലമായ ഭാഗം നീക്കുന്നു.
 
വരി 36:
}}
[[File:Raw Moonstone.jpg|thumb|A small raw moonstone from an unknown area.]]
താരതമ്യേന സമൃദ്ധവും വിലകുറഞ്ഞതുമായ ഒരു [[രത്നം|രത്നമാണ്]] '''ചന്ദ്രകാന്തം''' (ചന്ദ്രകാന്തക്കല്ല്) അഥവാ മൂൺസ്റ്റോൺ (Moonstone). ഇതിൽ [[മഴവില്ല്]] പോലെ ചലിക്കുന്ന രേഖ കാണാൻ കഴിയും. സുതാര്യമായ കല്ലിൽ നേർത്ത നീല നിറത്തിലുള്ള വർണ്ണ രാജി ഉണ്ടായിരിക്കും. [[സോഡിയം]], [[പൊട്ടാസ്യം]], അലുമിനിയം സിലിക്കേറ്റ് എന്നിവയുടെ സംയുക്തമാണ് ഇത്. ഫെൽഡ്സ്പാർ ഗ്രൂപ്പിൽ പെടുന്നു. പീച്ച്, വെളുപ്പ് , ചാര, റെയിൻബോ, നീല തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്. രാസസൂത്രവാക്യം (Na, K) AlSi3O8 ആണ്.
 
==പേരിന് പിന്നിൽ ==
വരി 43:
== ചരിത്രം ==
പുരാതന നാഗരികതയിൽ ആയിരക്കണക്കിനു വർഷങ്ങളായി ആഭരണങ്ങളുടെ കൂട്ടത്തിൽ ചന്ദ്രകാന്തം ഉപയോഗിച്ചുവന്നിരുന്നു. ചന്ദ്രന്റെ ദൃഢമായ കിരണങ്ങളിൽ നിന്ന് ജനിച്ചതാണെന്ന് വിശ്വസിച്ചതിനാൽ റോമാക്കാർ ചന്ദരകാന്തക്കല്ലിനെ ആരാധിച്ചു.<ref name=AGTA>[http://www.addmorecolortoyourlife.com/gemstones/moonstone.asp "Moonstone"] American Gem Trade Association. Retrieved 21 January 2011.</ref> റോമാക്കാരും ഗ്രീക്കുകാരും തങ്ങളുടെ ചാന്ദ്രദേവതകളുമായി കല്ലിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലത്തെ ചരിത്രത്തിൽ, [[ആർട് നൂവോ]] കാലഘട്ടത്തിൽ ചന്ദ്രകാന്തക്കല്ലിന് പ്രചാരം ലഭിച്ചു. ഫ്രഞ്ച് ഗോൾഡ്സ്മിത്ത് [[René Lalique|റെനേ ലാലിക്യുവും]] മറ്റു പലരും ഈ വലിയ രത്നകല്ലുകൾ ഉപയോഗിച്ച് വലിയ അളവിൽ ആഭരണങ്ങൾ നിർമ്മിച്ചു.<ref name=ICGA>[http://www.gemstone.org/index.php?option=com_content&view=article&id=126:sapphire&catid=1:gem-by-gem&Itemid=14 "Moonstone"] International Colored Gemstone Association. Retrieved 26 April 2012.</ref> 1969ൽ [[നീൽ ആംസ്ട്രോങ്|നീൽ ആംസ്‌ട്രോങ്]] [[ചന്ദ്രൻ|ചന്ദ്രനിൽ]] ഇറങ്ങിയതിന്റെ ഓർമ്മക്കായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[ഫ്ലോറിഡ|ഫ്‌ളോറിഡ]] സ്റ്റേറ്റ് ചന്ദ്രകാന്തത്തിനെ അവരുടെ ഒഫിഷ്യൽ രത്‌നമായി പ്രഖ്യാപിച്ചിട്ടുണ്ട്.<ref>https://dos.myflorida.com/florida-facts/florida-state-symbols/state-gem/</ref>
 
===ജ്യോതിഷത്തിലെ ഉപയോഗം ===
ഭാരതീയ ജ്യോതിഷം ഈ രത്നത്തെ ചന്ദ്രനുമായി ബന്ധപ്പെടുത്തുന്നു. പാശ്ചാത്യ ജ്യോതിഷികൾ ഇതിനെ മുത്തിനൊപ്പം ജൂൺ മാസത്തിന്റെ ജന്മശിലയായി കണക്കാക്കുന്നു. കലാകാരന്മാർ സംഗീതജ്ഞർ എഴുത്തുകാർ തുടങ്ങി ഏതൊരു സൃഷ്ടിപരമായ വ്യക്തികൾക്കും ഈ രത്നം മികച്ച മികച്ച ഫലങ്ങൾ നൽകുന്നു എന്നാണ് വിശ്വാസം. <ref>https://www.gemstoneuniverse.com/blog/chandrakant-mani/</ref>
 
ചന്ദ്രബന്ധമുള്ളതിനാൽ ഇത് സ്ത്രീകൾക്ക് ഒരു സംരക്ഷണ രത്നമായി കണക്കാക്കപ്പെടുന്നു. മനസ്സിനെ ശാന്തമായി നിലനിർത്താനും ഇത് ധരിക്കുന്നു.
 
ജൈവരത്നമായ [[മുത്ത്|മുത്തിന്റെ]] ഉപരത്നമായാണ് [[ജ്യോതിഷം|ജ്യോതിഷത്തിൽ]] നീല ചന്ദ്രക്കല്ല് കണക്കാക്കുന്നത്. സുതാര്യത കൂടിയ ചന്ദ്രകാന്തം കൂടുതൽ അഭികാമ്യമാണ് എന്ന് പറയപ്പെടുന്നു. കൂടുതൽ സുതാര്യത ഉള്ളതിനാൽ അത് കൂടുതൽ മൂല്യവത്താണ്. കല്ലിന്റെ നിറവും അതിന്റെ മൂല്യത്തെ സ്വാധീനിക്കുന്നു. നീലകലർന്ന വർണ്ണരാജിയുള്ള ചന്ദ്രകാന്തക്കല്ലിന് ആവശ്യക്കാർ ഏറെയാണ്. ഇത് [[കാബോക്കോൺ |കാബോകോണുകളായി]] [http://(https://en.wikipedia.org/wiki/Cabochon (Cabochon)] മിനുക്കി കൊച്ചു ശില്പങ്ങളും പെൻഡന്റുകളും നിർമ്മിക്കുന്നു.
 
[[ജാതകം]], നക്ഷത്രം എന്നിവ നോക്കാതെ തന്നെ കുഞ്ഞുങ്ങൾക്ക് ചന്ത്രകാന്തം വെള്ളിയിൽതീർത്ത ലോക്കാറ്റായി ധരിക്കാവുന്നതാണ്. കൂടാതെ തലവേദന, ചൂട് കുരുക്കൾ, പരുക്കൾ, പിത്തം, അലർജി, സ്ത്രീകൾക്ക് ആർത്തവസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളെയും ചന്ദകാന്തത്തിന് നിയന്ത്രിക്കാൻ കഴിയും. കിഴക്കൻ യൂറോപ്പ്, റഷ്യ, മദ്ധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽചന്ദ്രകാന്തം രത്‌നത്തെ പ്രേമത്തിന്റെ രത്‌നമായി കരുതുന്നു.<ref>മനകാരകനായ ചന്ദ്രന്റെ രത്‌നം - ചന്ദ്രകാന്തക്കല്ല് : ശിവറാം ബാബുകുമാർ [https://astrology.mathrubhumi.com/astrology-article/articles.php?art_id=356&start=1 an article from mathrubhumi] </ref>
 
തുലാ ലഗ്നക്കാരുടെ കർമ്മാധിപനാണ് ചന്ദ്രൻ. അതിനാൽ ചന്ദ്രൻ ബലഹീനനായാൽ മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തം ധരിക്കാം. കർമ്മ ഗുണമുണ്ടാകും. വൃശ്ചിക ലഗ്നക്കാർക്ക് ഭാഗ്യാധിപനാണ് ചന്ദ്രൻ. അതിനാൽ ചന്ദ്രൻറെ രത്നം ധരിച്ചാൽ ഭാഗ്യം വർദ്ധിക്കും. ധന ലാഭം ക്ഷമ, ഉയർന്ന വിദ്യ, വിദേശയാത്ര, കിർത്തി, പ്രശസ്തി, തൊഴിലിൽ ഉയർച്ച എന്നിവയുണ്ടാകും. മീന ലഗ്നക്കാർക്കും മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തം ധരിക്കാവുന്നതാണ് വ്യാഴത്തിൻറെ സുഹൃത്താണ് ചന്ദ്രൻ. സന്താന ഗുണം, ധനം, ബഹുമാനം, ബുദ്ധിശക്തി, ഓർമ്മ ശക്തി, ഊഹക്കച്ചവടത്തിൽ ലാഭം, അപ്രതീക്ഷിത നേട്ടങ്ങൾ, മനസ്സമാധാനം എന്നിവ ഫലം. ചന്ദ്രൻറെ ലോഹം വെളളിയായതിനാൽ മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തം എന്നിവ വെള്ളി യിൽ ധരിക്കാം. 2 കാരറ്റ് മുതൽ 4 ക്യാരറ്റ് വരെ ധരിക്കാം. മോതിരമായും ലോക്കറ്റ് ആയും മാലയായും ധരിക്കാവുന്നതാണ്.<ref>[https://astrology.mathrubhumi.com/astrology-article/articles.php?art_id=468&start=1 മുത്ത് അഥവാ മുക്താഫലം]
An article by : Vijaya Menon</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ചന്ദ്രകാന്തം_(രത്നം)" എന്ന താളിൽനിന്ന് ശേഖരിച്ചത്