"ഇടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{commons category|Edavanakad}}
(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
വരി 49:
{{Ernakulam-geo-stub}}
 
{{എറണാകുളം ജില്ല}}
[[വർഗ്ഗംCategory:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]എടവനക്കാട്
എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ വെപ്പിൻ ബ്ളോക്കിൽ എടവനക്കാട് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് എടവനക്കാട് ഗ്രാമപഞ്ചായത്ത്. 11.25 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പള്ളിപ്പുറം, ഏഴിക്കര പഞ്ചായത്തുകൾ കിഴക്ക് ഏഴിക്കര പഞ്ചായത്ത്, തെക്ക് നായരമ്പലം, ഏഴിക്കര പഞ്ചായത്തുകൾ പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്. എറണാകുളം കായലിൽ ഏതാണ്ട് സമാന്തരമായി കിടക്കുന്ന പ്രധാന ദ്വീപുകളായ തന്തോന്നി, മുളവുകാട് (ബോൾഗാട്ടി) പനമ്പുകാട്, വൈപ്പിൻ എന്നിവയിൽ ഏറ്റവും പടിഞ്ഞാറായി കിടക്കുന്ന ദ്വീപാണ് വൈപ്പിൻകര. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിനും ഒരു കാലഘട്ടത്തിൽ ഇന്ത്യയുടെ പശ്ചിമ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ് എന്ന കൊടുങ്ങല്ലൂരിനും ഇടയിലായി 25 കി.മീ നീളത്തിലും ശരാശരി 2 കി.മീ വീതിയിലും കിടക്കുന്ന ജനസാന്ദ്രമായ വൈപ്പിൻകരയുടെ ഏതാണ്ട് മദ്ധ്യത്തിലായിട്ടാണ് എടവനക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. പണ്ടു സമുദ്രം ഇപ്പോഴത്തെ കായലുകളുടെ കിഴക്കേക്കര വരെ വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. കായലിന്റെ കിഴക്കേക്കര കടക്കര (കടൽക്കര) ഏഴിക്കര (ആഴിക്കര) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൽ നിന്ന് വെപ്പിൻകര പ്രദേശങ്ങൾ സമുദ്രഭാഗമായിരുന്നുവെന്ന് സ്പഷ്ടമാണ്. കടൽ വച്ചുണ്ടായ ഭൂമി എന്ന അർത്ഥത്തിൽ ഈ പ്രദേശം വൈപ്പുകൾ എന്നു വിളിക്കപ്പെട്ട് പോന്നിരിക്കണം. പിന്നീട് ഇംഗ്ളീഷുകാരുടെ വരവിനുശേഷം വൈപ്പിൻ എന്നായി തീർന്നു. പിന്നീട് കര കൂടിച്ചേർന്നപ്പോൾ വൈപ്പിൻകരയായി മാറി. വനവും കാടും ഒരുമിച്ചു ചേരുന്നതിനാൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ തന്നെ ഒരു വൈചിത്രം ദ്യശ്യമാണ്. സ്ഥലനാമത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എടവനക്കാട് എന്നത് കുടിയേറിയ നാമമാണെന്നാണ് മനസ്സിലാക്കുന്നത്. പള്ളിപ്പുറം വില്ലേജിൽ സർവ്വേ നമ്പർ 178 എന്ന നിലത്തിന്റെ (പള്ളിപ്പുറം എസ്.എസ്.ആർ 1901) ഉടമ ഒരു എടവന പറമ്പാടി കുഞ്ചുണ്ണി മേനോൻ എന്ന് കാണുന്നത് കൊണ്ട് എടവന എന്ന തറവാട്ട് പേരിൽ നിന്നുണ്ടായതാണ് എടവനക്കാട് എന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് ഇവിടെ കണ്ടൽക്കാടുകളും ഉപ്പുത്തക്കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു.കിഴക്കുഭാഗത്തുള്ള കായലിനോട് ചേർന്നു നെൽപാടങ്ങൾ സ്ഥിതി ചെയ്യുന്നു. ഫലഭൂഷ്ടമായ ഇവിടുത്തെ പാടശേഖരങ്ങളിൽ വളപ്രയോഗം നടത്താതെ തന്നെയാണ് കർഷകർ കൃഷി ചെയ്തിരുന്നത്. വലിയൊരു ഭാഗം കർഷക തൊഴിലാളികളും നെൽപ്പാടങ്ങളോട് ചേർന്ന സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കാർഷിക ചെലവ് വർദ്ധിക്കുകയും, കൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചെമ്മീൻ കെട്ടിൽ നിന്നും വരുമാനം ലഭിക്കുന്നതുമൂലമാണ് പലരും നെൽകൃഷി തുടർന്ന് കൊണ്ടുപോകുന്നത്. ഏതാണ്ട് 200 ഏക്കറോളം വരുന്ന പ്രസിദ്ധമായ കണ്ണപ്പിളള കെട്ട് ഈ ഗ്രാമത്തിലാണ്. ഇത് കൂടാതെ മറ്റുപ്രധാനപ്പെട്ട പല കെട്ടുകളും ഈ ഗ്രാമത്തിലുണ്ട്. ഏറ്റവും ജനസാന്ദ്രത ഏറിയ ഗ്രാമപ്രദേശങ്ങളാണ് വൈപ്പിൻ ബ്ളോക്കിലെ വിവിധ പഞ്ചായത്തുകൾ. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായ സെന്റ് അബ്രോസ്സ് ചർച്ച് അമ്പ്രോസ് പുണ്യവാളന്റെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.പ്രാദേശിക ചരിത്രം
എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ വെപ്പിൻകര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതിനുമുമ്പ് തന്നെ ദീർഘകാലമായി നദി ഒഴുക്കികൊണ്ട് വന്നിട്ടുള്ള എക്കലും മണ്ണും ഈ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ടാകണം. ഇപ്രകാരം വൈപ്പിൻകര രൂപപ്പെട്ടുവരുന്നതിന് മുമ്പ് തന്നെ നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു എന്നാണ് നിഗമനം. വെള്ളപ്പൊക്ക സമയത്ത് കൂടി ഈ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെടുകയും, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടാകും. ക്രമേണ സമുദ്രം പിൻവാങ്ങുകയും കൂടി ചെയ്തപ്പോൾ ഇപ്പോഴത്തെ വൈപ്പിൻകര രൂപപ്പെടുകയായിരുന്നു. കടലിനും കായലിനും മദ്ധ്യേയുള്ള ഈ പ്രദേശം നാട്ടുരാജാക്കന്മാർ തമ്മിലും വിദേശികൾ തമ്മിലും നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി. 1503-ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ഒരു കോട്ട വെപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറത്ത് ഇന്നും വലിയ കേടുപാടുകളൊന്നുമില്ലാതെ നിലകൊള്ളുന്നു. 1663-ൽ പോർച്ചുഗീസുകാർ ഈ കോട്ട ഡച്ചുകാർക്ക് വിട്ടുകൊടുത്തു. പിന്നീട് 1789-ൽ തിരുവിതാംകൂറിലെ വലിയ ദിവാൻജി ആയിരുന്ന വേലുത്തമ്പി ദളവയുടെ സമർത്ഥമായ ഇടപെടലിനെ തുടർന്ന് തിരുവിതാംകൂർ രാജാവ് ഡച്ചുകാരിൽ നിന്നും കോട്ട വിലക്കുവാങ്ങി. പള്ളിപ്പുറം പള്ളിയുടെ തെക്കുഭാഗം മുതൽ വടക്കോട്ട് കൊടുങ്ങല്ലൂർ ആഴി വരെയുള്ള പ്രദേശം തിരുവിതാംകൂർ രാജാവിന്റെതായി. കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കുന്ന അതിർത്തിക്കല്ല് (കൊ.തി.കല്ലു) ഇന്നും അവിടെ കാണാം. വൈപ്പിൻകരയുടെ മുഴുവൻ അവകാശങ്ങളും എ.ഡി.1654-ാമാണ്ടിൽ (കൊല്ലവർഷം 829-ൽ) കൊച്ചി തമ്പുരാൻ തന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ഛന് അട്ടിപ്പേറായി നൽകി എന്ന് ലോഗന്റെ മലബാർ മാന്വുവലിൽ പറയുന്നു. എ.ഡി. 1860 മുതൽ 1879 വരെ കൊച്ചിയിലെ ദിവാനായിരുന്നു തോട്ടക്കാട്ടു ശങ്കുണ്ണി മേനോൻ വൈപ്പിൻകരയിൽ ചിറകൾ കെട്ടിക്കുകയും വെള്ളം വാർന്നു പോകുന്നതിന് തോടുകൾ നിർമ്മിക്കുകയും ചെയ്തതു നിമിത്തം ഒട്ടേറെ പ്രദേശം നെൽകൃഷിയോഗ്യമായിത്തീർന്നു. ഒരു കാലത്ത് ചെത്തു തൊഴിലാളികൾ ഇവിടെ ധാരാളമുണ്ടായിരുന്നു. നിരവധിയാളുകൾ കയറിന്റെയും കയർ ഉല്പന്നങ്ങളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഇടവനക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്