"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 264:
 
===25===
വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരക്കിടാവായി ഉത്സവമഠം കൊട്ടാരത്തിൽ ജനിക്കുകയും, അഞ്ചു വയസ്സിൽ തിരുവിതാംകൂർ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് ആറ്റിങ്ങൾ റാണിയെന്ന പാരമ്പര്യ പദവിയിലെത്തി തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തി. ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങൾക്ക് ഇടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തിൽ ഭരണം ഏറ്റെടുക്കേണ്ടി വന്നപ്പോൾ തികഞ്ഞ മനസ്ഥൈര്യത്തോടെ ആ ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. ഒരു വ്യക്തിയെന്ന നിലയ്ക്ക് ബാല്യമോ കൗമാരമോ ഇല്ലാതെ വളരുകയും, ഇരുപത്തി ഒൻപതാം വയസ്സിൽ റീജന്റ് മഹാറാണി എന്ന നിലയ്ക്ക് തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വർഷത്തെ വിപ്ലവകരമായ ഭരണനടപടികൾ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേർന്ന രീതിയിൽ പരിഷ്‌ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിർചേരിയുടെ അടിച്ചമർത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും രണ്ടര പതിറ്റാണ്ട് കാലം കഴിയുകയും, സ്വാതന്ത്ര്യത്തിന് ശേഷം ഭൗത്യൻമാർതന്റെ ഭൃത്യൻമാർ യൂണിയനുണ്ടാക്കി സമരത്തിന് മുതിർന്നപ്പോൾ അറുപത്തിമൂന്നാം വയസ്സിൽ സ്വന്തം കൊട്ടാരത്തിൽ നിന്ന് ഒളിച്ചുകടന്ന് 'ശ്രീപത്മനാഭനോട് മാത്രം യാത്രപറഞ്ഞ്' കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തു. മഹാറാണിയെന്ന പദവി ഉപേക്ഷിച്ച് വെറും സാധാരണ സ്ത്രീയായി കുടുംബിനിയായി 300 ഭൃത്യൻമാരിൽ നിന്നും രണ്ടു ജോലിക്കാരെ മാത്രം വെച്ച് ബാംഗ്ലൂരിൽ ജീവിക്കുകയും, തന്റെ 89-ആം വയസ്സിൽ അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ബായിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും.
 
==വിളബരം ==
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്