"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 261:
 
===24===
തിടുക്കത്തിൽ മദ്രാസിലേക്ക് മാറിയെങ്കിലും അതിനടുത്തവർഷം 1959-ന്റെ തുടക്കത്തിൽ മഹാറാണി ബാംഗ്ലൂരിലേക്ക് മാറി അവിടെ മകളുടെ വീടിനോട് ചേർന്ന് ഒരു ബംഗ്ലാവ് നിർമ്മിച്ച് അവിടെ സ്ഥിര താമസമാക്കി. അവൾ ഒരിക്കലും തിരുവിതാംകൂറിലേക്ക് പിന്നീട് മടങ്ങിയില്ല. സേതു ലക്ഷ്മി ബായി 25 വർഷത്തിലേറെ ബാംഗ്ലൂരിൽ താമസിച്ചു. 1971-ൽ ഇന്ത്യാ ഗവൺമെന്റ് മുൻ ഭരണാധികാരികൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ പ്രിവി പെൻഷൻ നിർത്തലാക്കി. നീണ്ട നിയമപോരാട്ടത്തിനു ശേഷം, അവരുടെ മരണത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, റീജൻസി പുനഃപരിശോധിക്കുകയും പ്രിവി പെൻഷൻ പുനഃസ്ഥപിക്കുകയും ചെയ്തു. കർണ്ണാടകാ സർക്കാർ അർബൻ ലാന്റ് സീലിംഗ് ആക്ട് നടപ്പിലാക്കിയപ്പോൾ മഹാറാണി തന്റെ ബംഗ്ലാവും മറ്റു സ്ഥലങ്ങളും പേരക്കുട്ടികൾക്ക് വീതം വെച്ചു നൽകി. അക്കാലത്ത് വന്ന ഒരു സന്ദർശകനോട് മഹാറാണി ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ഒരു നാടുമുഴുവനും എന്റേതായിരുന്നു. പിന്നിട് ഈ വീട് എന്റേതാണന്നു കരുതി. പക്ഷെ അതും എന്റെതല്ലാതായി. ഇപ്പോൾ സ്വന്തമെന്നു പറയാൻ ഈ മുറി മാത്രം. ഇത്രയും പറഞ്ഞു മഹാറാണി ചിരിച്ചെങ്കിലും കേട്ട സന്ദർശകന്റെ കണ്ണുകൾ നനഞ്ഞു. 1975 ഡിസംബർ മാസം 29-ആം തീയതി മഹാറാണിയുടെ ഭർത്താവ് രാമവർമ്മ വലിയ കോയി തമ്പുരാൻ മരണപ്പെട്ടു. തമ്പുരാന്റെ മരണശേഷം മഹാറാണി വളരെ അപൂർവ്വമായെ അതിഥികളെ സ്വീകരിച്ചിരുന്നുള്ളു. 1985 ആയപ്പോഴേക്കും ശക്തമായ നടുവേദന കാരണം മഹാറാണിക്ക്റാണിയുടെ ആരോഗ്യനില മോശമാവുകയും, കർണ്ണാടക മെഡിക്കൽ സെന്ററിൽ വെച്ച് 1985 ഫെബ്രുവരി മാസം 22-ആം തീയതി സീനിയർ റാണി സേതുലക്ഷ്മി ബായി നാടുനീങ്ങി.
 
===25===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്