"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 256:
 
===23===
തിരുവിതാംകൂർ രാജവംശത്തിന്റെ അസ്തമയകാലത്ത് അധികമാരും അറിയാത്ത എത്രയെത്ര ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന് ചരിത്രത്താളുകൾ നോക്കിയാൽ മനസ്സിലാവും. സത്യമെന്ന് പലരും ഉറച്ചു വിശ്വസിക്കുന്ന ഈ ധാരണകൾ അബദ്ധമാണെന്ന് ചരിത്ര വസ്തുതകൾ നിരത്തി തെളിയിച്ചാൽ, തീർച്ചയായും അത് ജിജ്ഞാസയുണർത്തും. പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുന്ന രാജവംശത്തിനുചുറ്റും വീശിയടിക്കുന്ന സാമൂഹികമാറ്റങ്ങളുടെ ചുഴലിക്കാറ്റ് സെറ്റിൽമൊണ്ട് കൊട്ടാരത്തിലും ആഞ്ഞുവീശി. 1957-ൽ

തിരുവനന്തപുരം സെറ്റിൽമൊണ്ട് കൊട്ടാരത്തിലെ ജോലിക്കാർ വലിയകോയി തമ്പുരാന്റെ പുതിയ ഡ്രൈവറുടെ നേതൃത്തത്തിൽ 1957-ൽ യൂണിയൻ രൂപീകരിച്ചു. ജോലിക്കാർ തനിക്കെതിരെ തിരിഞ്ഞത് മഹാറാണിയേയുംസീനിയർ റാണിയേയും കുടുബത്തേയും വല്ലാതെ അസ്വസ്തരാക്കി. ജോലിക്കാർ അവരുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരം തുടക്കത്തിൽ നിയന്ത്രിക്കപ്പെട്ടങ്കിലും, അത് 1958-ൽ വീണ്ടും ശക്തമായ സമരമാർഗ്ഗങ്ങളോടെ തിരിച്ചെത്തി. മഹാറാണി സേതു ലക്ഷ്മി ബായിക്ക് നേരിയ ഒരു ഹൃദയാഘാതം സംഭവിച്ചത് ഈ ദിവസങ്ങളിലാണ്. ഒരു ദിവസം രാവിലെ ജോലിക്കാർ കൊട്ടാരത്തിൽ കൊടിനാട്ടി പ്രതിഷേധിച്ചു മഹാറാണിയെ തടഞ്ഞുവെച്ചു. ജോലിക്കാരോട് പുറത്തു-പോയി-വരാമെന്ന് പറഞ്ഞ് ശ്രീപത്മനാഭക്ഷേത്രത്തിലെക്ക് മഹാറാണി സേതു ലക്ഷ്മി ബായി കാറിൽ പോകുകയും, അവിടെ കിഴക്കെ ഗോപുരത്തിൽ ചെന്ന് ഒരു വെള്ളികാശ് കാണിക്കയിട്ട്, ഞാൻ തിരുവനന്തപുരം വിട്ട് പോകുകയാണന്നും, ഇവിടെ എനിക്ക് താമസിക്കാൻ പറ്റുന്നില്ലന്നും, ഇനി ഒരു തിരിച്ചു വരവില്ലായെന്നും ശ്രീപത്മനാഭസ്വാമിയെ മനസ്സാ-അറിയിച്ച് റാണി തിരുവിതാംകൂറിൽ നിന്നും യാത്രയായി. അവിടെ നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നുംചെന്ന് കൊല്ലം വഴി മദ്രാസിലേക്കു യാത്ര തിരിച്ചു. ഇനി ഒരിക്കലും മടങ്ങി വരുമെന്ന് പ്രതീക്ഷയില്ലാത്ത യാത്ര. തിരുവിതാംകൂറിന്റെ ഓർമ്മകൾ സേതു ലക്ഷ്മി ബായിയുടെ കണ്ണുകൾ ഈറനണിയിച്ചുഈറനണിയിച്ചുകാണും.
 
===24===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്