"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 173:
 
===5===
ദത്തെടുത്ത രാജകുമാരിമാരുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഡി.എച്ച്.വാട്സിന്റെ നേതൃത്ത്വത്തിലായിരുന്നു. 1906 മേയ് മാസം 6-ആം തീയതി ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ രാമ വർമ്മയുമായി മഹാറാണി സേതുലക്ഷ്മിബായിയുടെ വിവാഹം നടന്നു. അതിനടുത്ത വർഷം ഏപ്രിൽ മാസം 25-ആം തീയതി ജൂനിയർ റാണി സേതു പാർവ്വതിബായിയെ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ്മയും വിവാഹം ചെയ്തു. 1912 നവംബർ 12-ആം തീയതി ജൂനിയർ റാണി ഒരു ആൺകുഞ്ഞിനു ജന്മം നൽകി. ചിത്തിര തിരുനാൾ. പിന്തുടർച്ചാവകാശിയായി ജനിച്ചതറിഞ്ഞ മഹാരാജാവ് ജൂനിയർ റാണിക്കായി കവടിയാറിൽ പുതിയ കൊട്ടാരം നിർമ്മിച്ചു. ചിത്തിര തിരുനാളിനെ കൂടാതെ ജൂനിയർ റാണിയ്ക്ക് കാർത്തിക തിരുനാൾ എന്ന മകൾ 1916-ലും, ഉത്രാടം തിരുനാൾ എന്ന രണ്ടാമത്തെ മകൻ 1922-ലും ജനിച്ചു. സീനിയർ റാണി സേതു ലക്ഷ്മിബായി ഇതിനോടകം ഒരു ആൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും പ്രസവത്തോടെ മരണപ്പെട്ടു.
കവടിയാറിൽ പുതിയ കൊട്ടാരം നിർമ്മിച്ചു. ചിത്തിര തിരുനാളിനെ കൂടാതെ ജൂനിയർ റാണിയ്ക്ക് കാർത്തിക തിരുനാൾ എന്ന മകൾ 1916-ലും, ഉത്രാടം തിരുനാൾ എന്ന രണ്ടാമത്തെ മകൻ 1922-ലും ജനിച്ചു. സീനിയർ റാണി സേതു ലക്ഷ്മിബായി ഇതിനോടകം ഒരു ആൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും പ്രസവത്തോടെ മരണപ്പെട്ടു.
 
വളർത്തച്ഛൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 1914 സെപ്തംബർ 22-ആം തീയതിലുണ്ടായ കാറപകടത്തിൽ ഇഹലോകവാസം വെടിഞ്ഞു. നിരവധി വർഷങ്ങൾ കുട്ടികളില്ലാതെ ഇരുന്ന സീനിയർ റാണിക്ക് 1923 ഡിസംബർ മാസം 30-ആം തീയതി ഒരു പെൺകുഞ്ഞ് ജനിച്ചു. ഉത്രം തിരുനാൾ ലളിതാംബ ബായി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മഹാരാജാവ് ശ്രീമൂലം തിരുനാൾ രോഗബാധിതനാവുകയും 1924 ആഗസ്ത് 7-ആം തീയതി നാടുനീങ്ങുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്