"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155:
== സേതു ലക്ഷ്മി ബായി ==
===1===
എഴുതപ്പെട്ട ചരിത്രത്തിൽ ഏറെ പരാമർശിക്കാത്ത കേരളം കണ്ട ഭരണകർത്താക്കൾക്കിടയിൽ വേറിട്ടു നിൽക്കുന്ന ശബ്ദമാണ് മഹാറാണി സേതു ലക്ഷ്മി ബായി. മനഃപൂർവ്വമായൊ അല്ലാതെയൊ മലയാളികൾ ഈ ഭരണാധികാരിയെ മറന്നു. അല്ലങ്കിൽ സേതുലക്ഷ്മി ബായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ടയുടെ ഭാഗമായി ഇളയറാണിയായഇളയറാണി സേതു പാർവ്വതി ബായിയും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാവാം. മുൻവിധികൾ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാൽ അതാണ് സത്യമെന്ന് നമ്മൾ സ്വയം വിശ്വസിച്ചു തുടങ്ങും. അതെന്തായാലും 1931 നവംബർ മാസം 6-ആം തീയതി തിരുവിതാംകൂറിന്റെ രാജാധികാരം തന്റെ അനുജത്തിയുടെ മകനായ ശ്രീ ചിത്തിര തിരുനാളിനു കൈമാറുമ്പോൾ ഏഴു വർഷം നീണ്ട ഭരണത്തിലൂടെ മഹാറാണി സേതുലക്ഷ്മി ബായി തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്റേതായ ഇടം ഉണ്ടാക്കി കഴിഞ്ഞിരുന്നു.
 
===2===
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്