"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168:
<small><small>1857-ൽ ദത്തെടുത്ത ഈ രാജകുമാരിമാർക്ക് ഒരു അനുജത്തികൂടി ഉണ്ടായിരുന്നു. പൂരൂരുട്ടാതി തിരുനാൾ ഭാഗീരഥി തമ്പുരാട്ടി എന്ന കൊച്ചു പങ്കി.</small></small>
 
ലോക പ്രസിദ്ധ ചിത്രകാരനായ രാജാ രവിവർമ്മയാണ് ഭാഗീരഥിയുടെ ഭർത്താവ്. ഇവർക്ക് ജനിച്ച മഹാപ്രഭയുടെയും, ഉമ-കൊച്ചുകുഞ്ഞിയുടെയും മക്കളെ ദത്തെടുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സീനിയർ റാണി ലക്ഷ്മി ബായി 1895-ൽ ഇരുവരെയും രാമേശ്വരവും സേതുബന്ധനദർശനം നടത്തി. തുടർന്ന് ഇരുവരും ഒരോ പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സേതുസ്നാനാനന്തരം ജനിച്ച കുട്ടികളായതിനാൽ അവരുടെ പേരിനു മുൻപിൽ സേതു എന്ന പദം ചേർത്ത് മഹാപ്രഭയുടെ മകളെ സേതു ലക്ഷ്മി ബായി എന്നും കൊച്ചുകുഞ്ഞിയുടെ മകളെ സേതു പാർവ്വതി ബായി എന്നും വിളിച്ചു. ഈ രാജകുമാരിമാരെയാണ് ശ്രീമൂലം തിരുനാൾ രാമവർമ്മ 1900-മാണ്ട് ആഗസ്ത് മാസം 31-ആം തീയതി ബ്രിട്ടീഷ് സർക്കാറിന്റെ അനുവാദത്തോടെ തിരുവിതാംകൂറിലേക്ക് ദത്തെടുത്തത്.
 
കുട്ടികൾ ഇരുവരും ആറ്റിങ്ങൽ സീനിയർ റാണി ലക്ഷ്മിബായിയോടും ഭർത്താവ് കേരളവർമ്മ വലിയ കോയി ത്തമ്പുരാനും ഒപ്പം താമസം ആരംഭിച്ചു. സീനിയർ റാണിയെ കൂടാതെ തിരുവിതാംകൂർ താവഴിയിൽ വേറെ സ്ത്രികൾ ഇല്ലാഞ്ഞതിനാൽ ദത്തെടുത്തനാൾ സേതുലക്ഷ്മി ബായിയെ ആറ്റിങ്ങൽ ഇളയറാണിയായി അവരോധിച്ചു. ഏതാനും മാസങ്ങൾക്ക് കഴിഞ്ഞപ്പോൾ സീനിയർ റാണി ലക്ഷ്മിബായി നാടുനീങ്ങി. അങ്ങനെ അഞ്ചുവയസ്സിൽ സേതുലക്ഷ്മി ബായി ആറ്റിങ്ങൽ സീനിയർ റാണിയും, നാലരവയസ്സിൽ സേതു പാർവ്വതിബായി ആറ്റിങ്ങൽ ജൂനിയർ റാണിയും ആയി.
"https://ml.wikipedia.org/wiki/ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിൽനിന്ന് ശേഖരിച്ചത്