"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
 
നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും സിംഹമുഖത്തോടെ കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിദേവി. ആയിരം ഭദ്രകാളിക്ക് തുല്യയാണ് അത്യുഗ്രമൂർത്തിയായ ഈ ഭഗവതി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു.
 
ജ്വരാസുരൻ എന്ന കഴുതയെ വാഹനമാക്കിയ കാളരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും സദാ സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. ചിലയിടങ്ങളിൽ രോഗനാശകരമായ അമൃതകലശമേന്തിയ കാളീ പ്രതിഷ്ഠയും കാണാം.
 
സപ്തമാതാക്കളിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലബാറിൽ ശ്രീകുരുംബ, ബംഗാളിൽ ഭവതാരിണി, ദക്ഷിണകാളി, ഭൈരവി, കരിംകാളി, സുമുഖീകാളി, രുധിരമാല, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്