"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -[[നിഖ്യാ സുന്നഹദോസ്]], [[കുസ്തന്തിനോപൊലിസ് സുന്നഹദോസ്]], [[എഫേസൂസ് സുന്നഹദോസ്]]- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും{{സൂചിക|൧}} [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.
 
[[കോപ്റ്റിക് ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]], [[എറിത്രിയൻ ഓർത്തഡോക്സ് സഭ]], [[സുറിയാനി ഓർത്തഡോക്സ് സഭ]], [[ഇന്ത്യൻമലങ്കര ഓർത്തഡോക്സ് സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]] എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.
 
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
 
== ചരിത്രം ==
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിനും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും അഭിപ്രായ ഐക്യമുണ്ടായി എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സാന്ത്രിയൻ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സഭകൾക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ അവിടെ സന്നിഹിതരായിരുന്ന സഭാപ്രതിനിധികളെ രണ്ടു പക്ഷങ്ങളിലാക്കി. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിലെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ തിരസ്കരിച്ച സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്