"ഷാങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
[[Anyang|അന്യാങിനടുത്തു‌ള്ള]] [[Yinxu|യിൻ നഷ്ടാവശിഷ്ടങ്ങളിൽ നിന്നും]] ലഭിച്ച തെളിവുകളനുസരിച്ച് ഇത് ഷാങ് രാജവംശത്തിന്റെ തലസ്ഥാനമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെനിന്ന് പതിനൊന്ന് പ്രധാന യിൻ രാജവംശ കല്ലറകൾ ലഭിച്ചിട്ടുണ്ട്.
കൊട്ടാരങ്ങളുടെയും ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളുടെയും അസ്ഥിവാരങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളും മൃഗങ്ങളെയും മനുഷ്യരെയും ബലി കൊടുത്തതിന്റെ ലക്ഷണങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് [[bronze|ഓട്]],
[[jadeജേഡ് (രത്നം)|ജേഡ്]], [[stone|ശില]], [[bone|അസ്ഥി]], [[ceramic|സെറാമിക്]] അവശിഷ്ടങ്ങളൂം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഓട്ടു വസ്തുക്കളുടെ നിർമ്മാണത്തിൽ നിന്ന് സാംസ്കാരികമായ ഉന്നതി മനസ്സിലാക്കാവുന്നതാണ്.
ഇവിടെനിന്ന് ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള [[Written Chinese|ചൈനീസ് എഴുത്തുകൾ]] ലഭിച്ചിട്ടുണ്ട്. [[oracle bone|ഒറാക്കിൾ അസ്ഥികളിലെയും]] [[turtle shell|ആമത്തോടുകളിലെയും]] കാളയുടെ [[scapula|തോളെല്ലിലെയും]] [[divination|പ്രവചനങ്ങൾ]], എന്നിവയാണ് പ്രധാനമായും ഇവ.
1920കളിലെയും 1930കളിലെയും പര്യവേഷണങ്ങളിൽ 20000-ലധികം വസ്തുക്കൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയം, സാമ്പത്തികരംഗം, മതവിശ്വാസം, കല, വൈദ്യശാസ്ത്രം എന്നിവ സംബന്ധിച്ച വിവരങ്ങ‌ൾ ഇതിൽ നിന്ന് ലഭ്യമാണ്.{{sfnp|Keightley|2000}}
"https://ml.wikipedia.org/wiki/ഷാങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്