"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിൽ പൊതുവെ കൂടുതലായി ആരാധിക്കപ്പെടുന്ന കാളി.
 
ദേവീപുരാണങ്ങൾ പ്രകാരം മധുകൈടഭ വധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടി ആണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ദുർഗ്ഗാ ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". പിന്നീട് ഇതേ കാളി രക്തബീജനെയും വധിക്കയാൽ രക്തചാമുണ്ഡി എന്നും പേര് വന്നു. സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. നരസിംഹമൂർത്തിയുടെ കോപമടക്കാൻ കാലഭൈരവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും നാരസിംഹികയായിസിംഹമുഖത്തോടെ കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരിപ്രത്യംഗിരിദേവി. ദശമഹാവിദ്യമാരിലെ താര, ചിന്നമസ്ത തുടങ്ങിയവ കാളിയുടെ പല രൂപങ്ങൾ ആയി കണക്കാക്കുന്നു.
 
സപ്തമാതാക്കളിൽ ചാമുണ്ഡ, നവദുർഗ്ഗമാരിൽ കാളരാത്രി, തമിഴ്നാട്ടിൽ മാരിയമ്മൻ, വടക്കൻ കേരളത്തിൽ ശ്രീകുരുംബ, ഭൈരവി, രുധിരമാല, ബാലഭദ്ര, സുമുഖീകാളി, ദക്ഷിണകാളി, കരിംകാളി, കുണ്ഡലിനീശക്തി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, ശീതളാദേവി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആണ്. കടുംപായസം, രക്തപുഷ്പ്പാഞ്ജലി, കോഴിയെ നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതിപൂജ എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്