"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
* കൊട്ടാരങ്ങള്‍: പദ്‌മനാഭപുരം, [[മട്ടാഞ്ചേരി]], തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം
 
=== സവിശേഷതകള്‍ <ref name="MGS"/>===
* '''വര്‍ണങ്ങള്‍ :''' കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വര്‍ണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവര്‍ച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വര്‍ണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലില്‍ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയില്‍ നിന്ന് നീല നിറവും, [[മാലക്കൈറ്റ്|മാലക്കൈറ്റില്‍ നിന്നോ]] എരവിക്കറയിലോ മനയോലയിലോ നീലനിറം ചേര്‍ത്തോ പച്ചനിറവും, എണ്ണക്കരിയില്‍ നിന്ന് കറുപ്പും, നിര്‍മ്മിച്ചിരുന്നത്. കൂടാതെ [[ചായില്യം|ചായില്യവും]] നിറക്കൂട്ടുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ചില ചായങ്ങള്‍ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേര്‍പ്പിക്കുകയും ചെയ്തിരുന്നു.
* '''മാധ്യമങ്ങള്‍:''' പലതരം പശകളാണ് ഭിത്തിയില്‍ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങള്‍ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശര്‍ക്കര, വിളാമ്പശ, കള്ളിപ്പാല്‍, വേപ്പിന്‍പശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങള്‍ നാരങ്ങയില്‍ കുതിത്ത്, കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളില്‍ കാണുന്നു.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/331859" എന്ന താളിൽനിന്ന് ശേഖരിച്ചത്