"അയിലൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്ക്|ചിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പാലക്കാട് ജില്ല]]യിൽ [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[നെമ്മാറ]]യ്ക്കടുത്ത് [[അയിലൂർ]] ഗ്രാമത്തിൽ, [[ഭാരതപ്പുഴ]]യുടെ ഉപപോഷകനദിയായ [[അയിലൂർപ്പുഴ]]യുടെ കരയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് '''അയിലൂർ മഹാദേവക്ഷേത്രം'''. [[പാർവ്വതി|പാർവ്വതീസമേതനായ]] [[പരമശിവൻ]] പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രത്തിൽ ഉപദേവതകളായി [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]], [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് [[തൃപ്പല്ലാവൂർ ശിവക്ഷേത്രം|തൃപ്പല്ലാവൂർ]], [[തൃപ്പാളൂർ മഹാദേവക്ഷേത്രം|തൃപ്പാളൂർ]] എന്നീ ക്ഷേത്രങ്ങളിലെയും ഇവിടത്തെയും പ്രതിഷ്ഠകൾ നടത്തിയത് [[ഖരൻ]] എന്ന അസുരനാണ്. ഖരൻ ഈ തന്റെ വലതുകയ്യിലിരുന്ന ശിവലിംഗം തൃപ്പാളൂരും, ഇടതുകയ്യിലിരുന്ന ശിവലിംഗം അയിലൂരും പല്ലുകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം തൃപ്പല്ലാവൂരും കുടിയിരുത്തി എന്നാണ് വിശ്വാസം. [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസം ആറാട്ടായി നടക്കുന്ന എട്ടുദിവസത്തെ ഉത്സവം, [[ധനു]]മാസത്തിലെ [[തിരുവാതിര ആഘോഷം‌|തിരുവാതിര]], [[കുംഭം|കുംഭമാസത്തിലെ]] [[ശിവരാത്രി]] എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ദീർഘകാലം [[കൊച്ചി രാജ്യം|കൊച്ചി രാജാവിന്റെ]] കീഴിലായിരുന്ന ഈ ക്ഷേത്രം, ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്]] കീഴിലാണ്.
 
== ഐതിഹ്യം ==
[[കോട്ടയം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രങ്ങളായ [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രം|കടുത്തുരുത്തി]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]] എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യവുമായി സാദൃശ്യമുണ്ട് തൃപ്പല്ലാവൂർ, തൃപ്പാളൂർ, അയിലൂർ ക്ഷേത്രങ്ങളുടെ ഐതിഹ്യകഥയ്ക്കും.
"https://ml.wikipedia.org/wiki/അയിലൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്