"കോളറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
}}
 
ന്നു. [[ജലം|ജലത്തിലൂടെ]] പകരുന്ന രോഗങ്ങളിലൊന്നാണ്‌ '''കോളറ''' അഥവാ '''ഛർദ്യാതിസാരം'''. [[വിബ്രിയോ കോളറേ]] (Vibrio Cholerae) എന്ന [[ബാക്ടീരിയ|ബാക്റ്റീരിയയാണ്‌]] രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. [[ഈച്ച|ഈച്ചയും]] ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
 
== രോഗലക്ഷണം ==
വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന [[പനി]], [[വയറുവേദന]], [[മലം|മലത്തിൽ]] ഉണ്ടാകുന്ന [[രക്തം|രക്തത്തിന്റെ]] അംശം എന്നിവ കോളറയിൽ കാണുന്നില്ല.
"https://ml.wikipedia.org/wiki/കോളറ" എന്ന താളിൽനിന്ന് ശേഖരിച്ചത്