"നക്ഷ് ഇ റുസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q648705 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{prettyurl|Naqsh-e Rustam}}
[[പ്രമാണം:Naqshe Rostam 1.JPG|right|thumb|നക്ഷ് ഇ റുസ്തം]]
ഇറാനിൽ ഫാർസ് പ്രവിശ്യയിൽ പെർസെപോളിസിന് 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തുകേന്ദ്രമാണ് '''നക്ഷ് ഇ റുസ്തം''' (പേർഷ്യൻ: نقش رستم). വിവിധ പുരാതനകാലഘട്ടങ്ങളിലെ ശിലാലിഖിതരേഖകളും, [[ഹഖാമനീഷിയൻ സാമ്രാജ്യം|ഹഖാമനീഷിയൻ ചക്രവർത്തിമാരുടെ]] ശവകുടീരങ്ങളും ഇവിടെ നിലകൊള്ളുന്നു.
 
ഇവിടത്തെ ഏറ്റവും പുരാതനമായ ശിലാചിത്രം, വിചിത്രമായ തലപ്പാവ് ധരിച്ച ഒരു മനുഷ്യന്റെ മങ്ങിയ ചിത്രമാണ്. ഇത് [[ഈലം|ഈലമൈറ്റുകളാണ്]] ഇത് രേഖപ്പെടുത്തിയതെന്ന് കരുതുന്നു. ഇത് ഒരു വലിയ ചിത്രത്തിന്റെ ഭാഗമായിരുന്നു. [[സസാനിയൻ സാമ്രാജ്യം|സസാനിയൻ രാജാവായ]] ബ്രഹാം രണ്ടാമന്റെ കാലത്ത് ഈ ചിത്രത്തിന്റെ കുറേ ഭാഗവും നീക്കം ചെയ്യപ്പെട്ടു. ചിത്രത്തിലെ വിചിത്രമായ തലപ്പാവുകാരൻ, ഇറാനിയൻ ഐതിഹ്യങ്ങളിലേയും [[ഷാ നാമ|ഷാ നാമയിലേയും]] പ്രധാനകഥാപാത്രമായ [[റുസ്തം]] അഥവാ റോസ്തം ആണെന്ന് ഇറാനിയർ കരുതുന്നു. അതുവഴി '''റുസ്തമിന്റെ ചിത്രം''' എന്ന അർത്ഥമുള്ള '''നക്ഷ് ഇ റുസ്തം''' എന്ന പേര് ഈ സ്ഥലത്തിന് വരുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3315319" എന്ന താളിൽനിന്ന് ശേഖരിച്ചത്