"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,701 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
* '''രചനാരീതി:''' ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളില്‍ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. അറ്റം കൂര്‍പ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തില്‍ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങള്‍ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാല്‍, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേര്‍ത്ത് തുണിയിലരിച്ച് ചുവരില്‍ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
*''' പ്രമേയങ്ങള്‍:''' മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂര്‍വമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളില്‍ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ദശാവതാരചിത്രങ്ങളില്‍ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളില്‍, പുരോഹിതര്‍ക്കും സഹായികള്‍ക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങള്‍ രചിച്ചിരുന്നതിനാല്‍ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിള്‍ക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങള്‍. കാഞ്ഞൂരെ പഴയ പള്ളിയില്‍, ആലുവയില്‍ നടന്ന മൈസൂര്‍-തിരുവിതാംകൂര്‍ യുദ്ധങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
* '''ശൈലി:''' കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദര്‍ശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വര്‍ണ്ണപ്രയോഗങ്ങളില്‍ ആധാരമായ പാശ്ചാത്യസമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വര്‍ണ്ണങ്ങളിലൂടെയും ഭാവോത്കര്‍ഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടര്‍ന്നു പ്രാധാന്യം നല്‍കിയിരിക്കുന്നത്. വര്‍ണ്ണങ്ങള്‍ക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂര്‍ത്തികള്‍ക്ക് പച്ചയും, രജോഗുണമുള്ളവര്‍ക്ക് ചുവപ്പും മഞ്ഞകലര്‍ന്ന ചുവപ്പും, തമോഗുണക്കാര്‍ക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നല്‍കിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളില്‍, ഭാവഗീതാത്മകമായ ''വൈണികം'' എന്ന രീതിയ്കാണ് കൂടുതല്‍ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പര്‍ശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികള്‍. വിഗ്രഹനിര്‍മ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളില്‍ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവര്‍ച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളില്‍ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍.
* ശൈലി:
*കലാകാരന്മാര്‍
 
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/331521" എന്ന താളിൽനിന്ന് ശേഖരിച്ചത്