"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൈറസ് തിരിച്ചറിയൽ
No edit summary
വരി 15:
2019 ഡിസംബറിൽ [[ചൈന|ചൈനയിലെ]] ഹുബൈ പ്രവിശ്യയിലെ [[വുഹാൻ]] പട്ടണത്തിൽ [[ന്യുമോണിയ]] രോഗവ്യാപനപശ്ചാത്തലത്തിലാണ് പുതിയ ഇനം കൊറോണവൈറസിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം) , N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ '''സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2''' (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ [[കോവിഡ്-19]] (= Coronavirusdisease 2019) എന്ന് നാമകരണം ചെയ്തു.<ref>{{Cite web|url=https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf|website=https://www.fip.org|publisher=INTERNATIONALPHARMACEUTICALFEDERATION|language=en|title=CORONAVIRUS SARS-CoV-2 COVID-19 PANDEMIC : Information and interim guidelines for pharmacists and the pharmacy workforce}}</ref> മനുഷ്യനെ ബാധിക്കുന്ന കൊറോണവൈറസുകളിൽ ഏഴാമത്തേതാണ് Sars-coV-2 വൈറസ്. <ref>{{Cite web|url=https://https://www.nature.com/articles/s41591-020-0820-9#ref-CR6|website=https://https://www.nature.com/|language=en||title=The proximal origin of SARS-CoV-2</ref>.
 
ചില പഠനങ്ങൾ വൈറസ് വളരെക്കാലം മുന്നേതന്നെ തിരിച്ചറിയപ്പെടാതെ മനുഷ്യനിലുണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. SARS-CoV-2 ലും ഈനാംപേച്ചിയിലും കണ്ടെത്തിയ രിശപ്ടർറിസപ്ടർ ബൈൻഡിംഗ് ഡൊമെയ്നിലെ (RBD- മനുഷ്യകോശങ്ങളോട് ചേരുന്ന വൈറസ് ബാഹ്യകവചഘടകം) നൈട്രജൻ ബേയ്സ് ശ്രേണികളുടെ സമാനതയെ അടിസ്ഥാനമാക്കിയാണ് ഇത് തിരിച്ചറിഞ്ഞത്. <ref>{{Cite web|url=https://www.news-medical.net/news/20200415/New-coronavirus-possibly-circulated-within-humans-before-COVID-19-pandemic.aspx|title=New coronavirus possibly circulated within humans before COVID-19 pandemic|access-date=April 16, 2020|last=|first=|date=April 15, 2020|website=New coronavirus possibly circulated within humans before COVID-19 pandemic|publisher=https://www.news-medical.net/}}</ref>
 
== വൈറസിന്റെ ഘടന ==