"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
അഞ്ച് മുഖങ്ങൾ ഉള്ള ഭഗവാൻ ശിവൻ പഞ്ചകൃത്യ മൂർത്തിയാണെന്ന് ശിവപുരാണം, സ്കന്ദ പുരാണം, ഇതര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു. സൃഷ്ടി,സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ അതിനാൽ തന്നെ ബ്രഹ്മാവും, മഹാവിഷ്ണുവും, മഹാരുദ്രനും, മഹേശ്വരനും, സദാശിവനും പരമേശ്വരന്റെ അഞ്ചുമുഖങ്ങൾ തന്നെ ആണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. അഞ്ച് കൃത്യവും ചെയ്യുന്ന പരബ്രഹ്മമായ പഞ്ചമുഖ മഹാദേവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു. നിർഗുണ പരബ്രഹ്മമായ ശിവനെ രൂപമുള്ളവനായും, അരൂപിയായും (രൂപമില്ലാത്തവനായും) ആരാധിക്കുന്നു. ഓംകാരപ്പൊരുൾ അഥവാ ബ്രഹ്‌മം ശിവനാകുന്നു. ചരിത്രപരമായും എല്ലാ മതങ്ങളിൽ വെച്ചും ഏറ്റവും ആദ്യം ആരാധിച്ചു തുടങ്ങിയ ദൈവ സങ്കല്പം ശിവ സങ്കല്പമാണ്. പശുപതിനാഥൻ എന്ന ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് ശിവൻ എന്ന് വിവിധ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്നു. ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തർക്കമായി തങ്ങളിൽ ആരാണ് ശ്രേഷ്ഠൻ എന്ന് അപ്പോൾ അവിടെ മഹാദേവൻ ഒരു അഗ്നിരൂപത്തിൽ മഹാശിവ ലിംഗമായി പ്രത്യക്ഷമായി ആ മഹാ ശിവലിംഗത്തിന്റെ അറ്റം ആരു ആദ്യം കണ്ടെത്തുന്നുവോ അയാൾ ശ്രേഷ്ഠൻ എന്ന് ശിവൻ അരുളി ചെയ്തു.ബ്രഹ്മാവ് ശിവലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും പുറപ്പെട്ടു എന്നാൽ രണ്ടു ദേവന്മാരും ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയില്ല. വിഷ്ണു താൻ അറ്റം കണ്ടെത്തിയില്ല എന്ന സത്യം പറഞ്ഞു, ബ്രഹ്‌മാവ്‌ അറ്റം കണ്ടു എന്ന് കള്ളം പറഞ്ഞു. അതിൽ കുപിതനായ മഹാദേവൻ അന്ന് വരെ അഞ്ച് തലകൾ ഉണ്ടായിരുന്ന ബ്രഹ്മാവിന്റെ കള്ളം പറഞ്ഞ അഞ്ചാമത്തെ തല മഹാശിവൻ പിഴുതു കളഞ്ഞു അന്ന് മുതൽ ബ്രഹ്മാവ് ചതുർമുഖൻ അഥവാ നാന്മുഖനായി. മാത്രമല്ല മഹാവിഷ്ണു മഹാശിവനെ തപസ്സ് ചെയ്ത് സുദർശന ചക്രം വരമായി നേടുകയും ചെയ്തു. ശിവനും ശക്തിയും (അർദ്ധനാരീശ്വരൻ ) ചേർന്നാണ് ബ്രഹ്മാവ് , മഹാവിഷ്ണു , മഹാസരസ്വതി , മഹാലക്ഷ്മി , തുടങ്ങി സമസ്ത ദേവിദേവന്മാരെയും ,സർവ്വ ചരാചരവും ശിവശക്തി (അർദ്ധനാരീശ്വരൻ) ആണ് സൃഷ്ടിച്ചതെന്ന് ഇതര പുരാണങ്ങളിലും ഹൈന്ദവ ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട്.സർവ്വത്തിലും മംഗള മൂർത്തികളായ ശിവപാർവ്വതിമാർ (ആദിദേവൻ, ആദിശക്തി) കുടികൊള്ളുന്നു. സത്യമായ ശിവാനല്ലാതെ വേറൊന്നുമില്ല എന്ന് ശിവപുരാണം പറയുന്നു. ശിവനെന്നാൽ  സത്യമായത്, സുന്ദരമായത് , മംഗളകരമായത് എന്നീ വിശിഷ്ട  അർത്ഥങ്ങളുണ്ട് . മാത്രമല്ല  ഈശ്വരൻ , പരമേശ്വരൻ , സർവ്വേശ്വരൻ , വിശ്വേശ്വരൻ , സോമേശ്വരൻ , അനാദി  ആയത് , നിരാകരമായത് എന്നീ അനേകായിരം അർത്ഥങ്ങളുണ്ട് . ശിവൻ പരമാത്മാവും , നിർഗുണ പരബ്രഹ്മവും,  ഓംകാരവും  ആകുന്നു.
കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല , മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ആയുധമായി, ഡമാരു ഡ്രം എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.<ref name=Fuller>Fuller, p. 58.</ref> ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ.{{sfn|Flood|1996|p=17}}<ref name="Keayxxvii">Keay, p.xxvii.</ref>
( സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ അഞ്ച് കൃത്യങ്ങളും മഹാദേവൻ ആണ് ആദിശക്തിയുമായി ചേർന്നു നിർവ്വഹിക്കുന്നത്. പഞ്ചകൃത്യ മൂർത്തിയായ മഹാദേവന് അഞ്ച് തലകൾ ഉണ്ട് അതുകൊണ്ടു പഞ്ചവക്ത്രൻ എന്ന് മഹാദേവനെ വിളിക്കുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സർവ്വേശ്വരൻ ഇതാണ് മഹാദേവന്റെ അഞ്ച് മുഖങ്ങൾ എല്ലാത്തിനും അതീതനായ ഈശ്വരനായതിനാൽ പരമേശ്വരൻ, ഈശ്വരൻ എന്നും പാർവതിയെ ലളിതപരമേശ്വരി എന്നും വിളിക്കുന്നു. സൃഷ്ടി= എല്ലാം സൃഷ്ടിക്കുക, സ്ഥിതി =എല്ലാം പരിപാലിക്കുക, സംഹാരം =എല്ലാം സംഹരിക്കുക, തിരോധാനം = പ്രളയം സൃഷ്ടിച്ചു എല്ലാം സ്വശരീരത്തിൽ ലയിപ്പിക്കുക, അനുഗ്രഹം = എല്ലാം വീണ്ടും സൃഷ്ടിക്കുകയും, ആദിയായ എല്ലാ കൃത്യങ്ങളും നിർവ്വഹിക്കുക. എല്ലാം നിർവ്വഹിക്കുന്നത് പരബ്രഹ്മ മൂർത്തിയായ ശിവൻ അദ്ദേഹത്തിന്റെ തന്നെ ചലനാത്മക ശക്തി ആയ ശ്രീ ആദിശക്തിയുമായി [പാർവതി, ദുർഗ്ഗ, കാളി, മഹാവിദ്യ, ത്രിപുരസുന്ദരി] ചേർന്നാണ്. ഈ പഞ്ചകൃത്യത്തിനും നിർണ്ണയിക്കാൻ കഴിയാത്ത ശിവൻ സച്ചിതാനന്ദവും, ആദിയും അന്തവും ഇല്ലാത്തതും, ഓംകാര പൊരുളും, സത്യമായതുമായ നിർഗുണ പരബ്രഹ്മമാകുന്നു. )
 
==പ്രതീകാത്മകതയിൽ ==
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്