"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
=== സവിശേഷതകള്‍ ===
* '''വര്‍ണങ്ങള്‍ :''' കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വര്‍ണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവര്‍ച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വര്‍ണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലില്‍ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയില്‍ നിന്ന് നീല നിറവും, [[മാലക്കൈറ്റ്|മാലക്കൈറ്റില്‍ നിന്നോ]] എരവിക്കറയിലോ മനയോലയിലോ നീലനിറം ചേര്‍ത്തോ പച്ചനിറവും, എണ്ണക്കരിയില്‍ നിന്ന് കറുപ്പും, നിര്‍മ്മിച്ചിരുന്നത്. കൂടാതെ [[ചായില്യം|ചായില്യവും]] നിറക്കൂട്ടുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ചില ചായങ്ങള്‍ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേര്‍പ്പിക്കുകയും ചെയ്തിരുന്നു.
* '''മാധ്യമങ്ങള്‍:''' പലതരം പശകളാണ് ഭിത്തിയില്‍ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങള്‍ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശര്‍ക്കര, വിളാമ്പശ, കള്ളിപ്പാല്‍, വേപ്പിന്‍പശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങള്‍ നാരങ്ങയില്‍ കുതിത്ത്, കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളില്‍ കാണുന്നു.
* '''ഉപകരണങ്ങള്‍:''' കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിര്‍മ്മിച്ചിരുന്നത്. ചായം പൂശാന്‍ കോതപ്പുല്ലും, ചായം പരത്താന്‍ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയില്‍ ചായം കൂട്ടി ചിരട്ടയില്‍ പകര്‍ന്നാണ് ചായം തേച്ചിരുന്നത്.
* '''രചനാരീതി:''' ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളില്‍ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. അറ്റം കൂര്‍പ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തില്‍ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങള്‍ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാല്‍, പൈന്മരക്കറ നാലിലൊന്ന് എണ്ണഎണ്ണയും ചേര്‍ത്ത് തുണിയില്‍ അരിച്ച്തുണിയിലരിച്ച് ചുവരില്‍ തേച്ച്തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
*''' പ്രമേയങ്ങള്‍:''' മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂര്‍വമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളില്‍ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ദശാവതാരചിത്രങ്ങളില്‍ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളില്‍, പുരോഹിതര്‍ക്കും സഹായികള്‍ക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങള്‍ രചിച്ചിരുന്നതിനാല്‍ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിള്‍ക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങള്‍. കാഞ്ഞൂരെ പഴയ പള്ളിയില്‍, ആലുവയില്‍ നടന്ന മൈസൂര്‍-തിരുവിതാംകൂര്‍ യുദ്ധങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
* പ്രമേയങ്ങള്‍:
* ശൈലി:
*കലാകാരന്മാര്‍
 
"https://ml.wikipedia.org/wiki/ചുമർചിത്രകല" എന്ന താളിൽനിന്ന് ശേഖരിച്ചത്