"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്
(ചെ.)
(വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്)
 
ഗൗതമിപുത്ര ശതകർണിക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ [[വസിഷ്ഠിപുത്ര പുലമാവി]] അധികാരമേറ്റു. ധാരാളം ശതവാഹനലിഖിതങ്ങളിൽ പുലമാവി പരാമർശിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നാണയങ്ങൾ വിസ്തൃതമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഈ കാരണങ്ങളാൽ അദ്ദേഹം ഗൗതമിപുത്ര ശതകർണിയുടെ സാമ്രാജ്യം നിലനിർത്തുകയും സമ്പന്നമായ ഒരു രാജ്യത്തിന്നധിപനായിരുന്നുവെന്നും അനുമാനിക്കുന്നു. പുലമാവി ബല്ലാരി പ്രദേശം ശതവാഹനസാമ്രാജ്യത്തിലേക്കു കൂട്ടിചേർത്തതായി കരുതപ്പെടുന്നു. [[കൊറമാണ്ടൽ തീരം|കൊറമാണ്ടൽ തീരത്തുനിന്നു]] അദ്ദേഹത്തിന്റെ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ടു. അമരാവതിയിലെ സ്തൂപം അദ്ദേഹത്തിന്റെ ഭരണകാലത്ത് നവീകരിച്ചു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980 }}</ref>
 
===വസിഷ്ഠിപുത്ര ശതകർണി===
പുലമാവിയുടെ പിൻഗാമിയായിരുന്നു [[വസിഷ്ഠിപുത്ര ശതകർണി]]. [[രുദ്രാരാമൻ ഒന്നാമൻ|രുദ്രാരാമൻ ഒന്നാമന്റെ]] മകളെ വിവാഹം കഴിക്കുക വഴി അദ്ദേഹം പടിഞ്ഞാറൻ സത്രപന്മാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
== അവലംബം ==
270

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3311617" എന്ന താളിൽനിന്ന് ശേഖരിച്ചത്