"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
 
=== വൈറസിന്റെ പെരുകൽ ===
തുടർന്ന് ആതിഥേയകോശത്തിലെത്തിയ ജീനോമിക് ആർ.എൻ.എ കോശത്തിലെ [[റൈബോസോം|റൈബോസോമിൽവച്ച്]] വൈറസ് റെപ്ലിക്കേയ്സ് പോളിപ്രോട്ടീനുകൾ ആയ pp1a, pp1ab എന്നിവയുണ്ടാക്കുകയും തുടർന്ന് വൈറസ് പ്രോട്ടീനേയ്സ് രാസാഗ്നികളുണ്ടാവുകയും ചെയ്യുന്നു. ഒരു ആർ.എൻ.എ വൈറസായതിനാൽ ശരീരകോശത്തിനുള്ളിലെത്തിയ വൈറസിന്റെ ജീനോമിക് ആർ.എൻഎ വിഭജിച്ച് നിരവധി ലഘു ആർ.എൻ.എകൾ (സബ് ജീനോമിക് ആർ.എൻ.എകൾ) രൂപപ്പെടുന്നു. ഒൻപത് സബ്ർജീനോമിക് ആർ.എൻ.എകളാണ് കോശത്തിനുള്ളിൽ രൂപപ്പെടുന്നത്.<ref>{{Cite web|url=https://www.rna-seqblog.com/the-architecture-of-sars-cov-2-transcriptome/|title=The architecture of SARS-CoV-2 transcriptome|access-date=11 April 2020|last=|first=|date=10 April 2020|website=The architecture of SARS-CoV-2 transcriptome {{!}} RNA Seq-Blog|publisher=https://www.rna-seqblog.com}}</ref> ഈ സബ്ർജീനോമിക് ആർ.എൻഎ കളാണ് വൈറസി്വൈറസ് പെരുകലിനാവശ്യമായ വിവിധ പ്രോട്ടീനുകളെ നിർമ്മിക്കുന്നത്. ആതിഥേയകോശത്തിന്റെ പരുക്കൻ അന്തർദ്രവ്യജാലികയിൽവച്ച് (റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലം) പ്രോട്ടീനുകൾ (സ്പൈക്ക്, എൻവലപ്, മൈംബ്രേൻ) രൂപപ്പെടുകയും ഇത്തരം പ്രോട്ടീനുകളും ജീനോം ആർ.എൻ.എകളും എൻഡോപ്ലാസ്മിക് റെട്ടിക്കുലം- ഗോൾഗി ഇന്റർമീഡിയേറ്റ് കമ്പാർട്ടുമെന്റിൽവച്ച് (ERGIC, ER–Golgi intermediate compartment) കൂടിച്ചേർന്ന് പുതിയ വിറിയോണുകൾ ഉണ്ടാകുന്നു. റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലത്തിൽ നിന്ന് രൂപപ്പെടുന്ന വെസിക്കിളുകൾ എന്ന അറകളിലെത്തുന്ന പുതിയ ഈ വിറിയോണുകൾ (വൈറസുകൾ) എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ കോശസ്തരത്തെ പൊട്ടിച്ച് പുറത്തെത്തുന്നു. <ref>{{Cite web|url=https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
 
=== ശരീരകോശങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതം ===