"റോബസ്റ്റ കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
മലബാറിൽ നിന്നും കാപ്പിക്കുരുകൾ യൂറോപ്പിലേക്ക് കപ്പൽ മാർഗ്ഗം കയറ്റിയയച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കപ്പൽ യാത്രയിലുടനീളം കാറ്റും മഴയും നനഞ്ഞ കാപ്പിക്കുരുകൾ പഴുക്കുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് രുചിവ്യത്യാസം ഉണ്ടാവുകയും ചെയ്തു. യൂറോപ്പിൽ ഇത്തരം കാപ്പിക്ക് വലിയ പ്രചാരം ലഭിച്ചതോടു കൂടിയാണ് മൺസൂൺ മലബാർ എന്ന സംസ്കരണ രീതി ഉണ്ടായത്.
===മൺസൂൺ മലബാർ റോബസ്റ്റ കാപ്പി===
ഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് [[ഭൂപ്രദേശസൂചകം|ഭൗമ സൂചിക, പദവി]] എന്ന് പറയുന്നത്
 
2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് [[ഭൂപ്രദേശസൂചകം|ഭൂപ്രദേശസൂചിക]] ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.<ref>http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf</ref>
കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് '''മൺസൂൺ മലബാർ അറബി കോഫിയുംകോഫി'''യും '''മൺസൂൺ മലബാർ റോബസ്റ്റ കോഫിയുംകോഫി'''യും.<ref> AS PER THE NEW PUBLISHED LIST FROM http://www.ipindia.nic.in/</ref>
വിളവെടുത്ത ഉടനെ ഗ്രേഡ് തിരിച്ച് ചാക്കുകളിലാക്കി മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പ്രത്യേക സ്ഥലങ്ങളിൽ കാപ്പിക്കുരു സൂക്ഷിക്കുന്നു. കാറ്റും വെളിച്ചവും മഴയും ഈർപ്പവും നേരിട്ട് ഏൽക്കത്തക്ക വിധം ഇതിനെ തിരിച്ചും മറിച്ചും വെയ്ക്കുകയൂം ചെയ്യുന്നു. പാകമാകുന്നതുവരെ പ്രകൃതിയോട് നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീർത്തും ജൈവികപരമായ ഒരു സംസ്കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
വരി 37:
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പശ്ചിമതീരത്തെ മലബാർ മേഖലയിലെ കർണാടകയിലെ മംഗലാപുരം മുതൽ കേരളത്തിലെ കോഴിക്കോട് വരെയാണ് നിയന്ത്രിത സാഹചര്യങ്ങളിൽ പ്രത്യേക മലബാർ മൺസൂൺ പ്രക്രിയ നടത്തുന്നത്.
 
ഇന്ത്യയിൽ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേയ്ക്ക് മൺസൂൺ മലബാർ റോബസ്റ്റ കാപ്പി അയക്കപ്പെടുന്നുണ്ട്.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/റോബസ്റ്റ_കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്