"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
== വൈറസിന്റെ ഘടന ==
[[File:Coronavirus virion structure.svg|alt=Figure of a spherical SARSr-CoV virion showing locations of structural proteins forming the viral envelope and the inner nucleocapsid|thumb|right|Structure of a SARSr-CoV virion]]
പോസിറ്റീവ് സെൻസ് ([[ആർ. എൻ. എ.|എം ആർ.എൻ.എ]] രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. സാർസ് കൊറോണവൈറസ്-2 ന് 50 മുതൽ 200 വരെ [[നാനോമീറ്റർ]] വ്യാസമുണ്ട്. മറ്റ് കോറോണവൈറസുകളെപ്പോലെ നാല് ഘടനാപരമായ [[മാംസ്യം|മാംസ്യതൻമാത്രകൾ]] (പ്രോട്ടീൻ മോളിക്യൂളുകൾ) ഇവയിലുണ്ട്. അവ S (spike), E (envelope), M (membrane), and N (nucleocapsid) എന്നിവയാണ്. ഇതിൽ എൻ എന്നത് ന്യൂക്ലിയോക്യാപ്സിഡ് എന്ന ഭാഗത്തെ സൂചിപ്പിക്കുന്നു. ഇതിലാണ് പോസിറ്റീവ് സെൻസ് (എം ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ കാണപ്പെടുന്നത്. ജീനോമിക് ആർ.എൻ.എയ്ക്ക് 30 Kb വലിപ്പമുണ്ട്.

=== വൈറസിന്റെ ജനിതകം ===
ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref>അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 2.24-3.58 ആണ്. <ref>https://www.ncbi.nlm.nih.gov/pubmed/32081636</ref>
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
ഫൈലോജനറ്റിക് ഗവേഷണങ്ങളും [[കോവിഡ്-19 വൈറസ്|കോവി‍ഡ് വൈറസിന്റെ]] 30 ഓളം ലഭ്യമായ സാമ്പിളുകളും 2019 [[നവംബർ]] മധ്യത്തോടെ കോവിഡ്-19 വൈറസ് മനുഷ്യരിലേയ്ക്ക് എത്തിച്ചേർന്നു എന്ന് തെളിയിക്കുന്നു.<ref>http://www.centerforhealthsecurity.org/resources/COVID-19/200128-nCoV-whitepaper.pdf</ref>കൂടാതെ വൈറസിന്റെ മ്യൂട്ടേഷൻ നിരക്ക് (ഉൽപരിവർത്തനനിരക്ക്) 1.05x10–3 to1.26x10–3 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ജീനോമിന് bat SARS-like coronavirus (Bat-CoV (RaTG13)) ജീനോമുമായി 96% സമാനതയുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41423-020-0407-x|website=https://www.nature.com|publisher=Nature|language=en|title=COVID-19: a new challenge for human beings}}</ref>
Line 24 ⟶ 27:
കോവിഡ്-19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ജീനോമിക് ശ്രേണിയ്ക്ക് (സീക്വൻസ്) SARS-CoV യുമായി 76-78 ശതമാനം വരെയും സ്വീകരിണി (റിസപ്ടർ) ബൈൻഡിംഗ് ഡൊമെയിനിന് 73-76 ശതമാനവും സാമ്യമുണ്ട്. SARS-CoV യുടെ സ്പൈക്ക് പ്രോട്ടീൻ സ്വീകരണികളാണ് SARS-CoV-2 വിലുമുള്ളത്. TMPRSS2 എന്ന സെല്ലുലാർ പ്രോട്ടിയേയ്സ് [[രാസാഗ്നി|രാസാഗ്നിയും]] രണ്ടിലും തുല്യമാണ്. എന്നാൽ വവ്വാലുകളിൽ കാണപ്പെടുന്ന bat-SL-CoVZC45, bat-SL-CoVZXC21 എന്നീ കൊറോണവൈറസുകളോടാണ് സാർസ് കൊറോണവൈറസ്-2 വിന് കൂടുതൽ സാദൃശ്യം. ഫൈലോജനറ്റിക് പഠനങ്ങൾ സാർസ് കൊറോണവൈറസ് 2 വിന് SARS-like bat CoVs കളോടാണ് കൂടുതൽ സാദൃശ്യമുള്ളത് എന്ന് തെളിയിക്കുന്നു.<ref>https://www.cell.com/cell-host-microbe/fulltext/S1931-3128(20)30072-X</ref>
2018 ൽ കിഴക്കൻ ചൈനയിലെ Zhoushan ൽ നിന്നുമുള്ള വവ്വാലുകളിൽ കാണപ്പെടുന്ന രണ്ടിനം സാർസ് വൈറസുകളോട് ( bat-SL-CoVZC45, bat-SL-CoVZXC21) 2019 കൊറോണ വൈറസിന് ജീനോം ശ്രേണിയിൽ 88% സാദൃശ്യമുണ്ട്. <ref>https://www.ncbi.nlm.nih.gov/pubmed/32007145</ref>2020 ജനുവരിയിൽ വൈറസിന്റെ പൂർണ ജീനോം തിരിച്ചറി‍ഞ്ഞു.<ref>https://www.ncbi.nlm.nih.gov/nuccore/MN908947</ref>സീറോളജിക്കൽ പഠനങ്ങൾ തെളിയിക്കുന്നത് പഠനം നടത്തിയ അഞ്ചു മുതൽ ഏഴുവരെ രോഗികളിൽ ശക്തമായ IgG പ്രതിദ്രവ്യങ്ങൾ (ആന്റിബോഡികൾ) 20 ദിവസത്തിനകം ശരീരത്തിൽ പ്രവർത്തനക്ഷമമാകുന്നു എന്നാണ്.
 
വൈറസിന്റെ കവചത്തിലുള്ള സ്പൈക്ക് പ്രോട്ടീനിലാണ് സ്വീകരിണി ബന്ധന മണ്ഡലം (റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ - RBD) ഉള്ളത്. കൊറോണാവൈറസുകളിൽ ഏറ്റവും പരിവർത്തിത (വേരിയബിൾ) സ്വഭാവമുള്ളത് ഈ ഭാഗത്തിനാണ്. മനുഷ്യകോശോപരിതലത്തിലെ സ്വീകരിണികളുമായി ബന്ധിക്കപ്പെടുന്ന ഈ മണ്ഡലത്തിലെ ആറ് അമിനോഅമ്ലങ്ങൾ കോവിഡ്-19 വൈറസിൽ നിർണായകമാണ്. ഈ ആറെണ്ണം അമിനോഅമ്ളങ്ങളിൽ അഞ്ചെണ്ണത്തിന് മുൻ സാർസ്-കൊറോണവൈറസിൽ (SARS-CoV) നിന്ന് കോവിഡ്-19 വൈറസിന് വ്യത്യാസമുണ്ട്. അതിനാൽ കോവിഡ്-19 വൈറസിന് മനുഷ്യകോശങ്ങളിലേയും പൂച്ചകൾ, കീരികൾ തുടങ്ങി മറ്റ് ജീവജാതികളിലേയും കോശസ്വീകരിണികളുമായി ഉയർന്ന ബന്ധനശേഷി കൈവരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41591-020-0820-9|title=The proximal origin of SARS-CoV-2|access-date=11 April 2020|last=|first=|date=17 March 2020|website=The proximal origin of SARS-CoV-2 Nature Medicine|publisher=Nature.com}}</ref>
 
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]