"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
== വൈറസിന്റെ ഘടന ==
[[File:Coronavirus virion structure.svg|alt=Figure of a spherical SARSr-CoV virion showing locations of structural proteins forming the viral envelope and the inner nucleocapsid|thumb|right|Structure of a SARSr-CoV virion]]
പോസിറ്റീവ് സെൻസ് ([[ആർ. എൻ. എ.|എം ആർ.എൻ.എ]] രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. സാർസ് കൊറോണവൈറസ്-2 ന് 50 മുതൽ 200 വരെ [[നാനോമീറ്റർ]] വ്യാസമുണ്ട്. മറ്റ് കോറോണവൈറസുകളെപ്പോലെ നാല് ഘടനാപരമായ [[മാംസ്യം|മാംസ്യതൻമാത്രകൾ]] (പ്രോട്ടീൻ മോളിക്യൂളുകൾ) ഇവയിലുണ്ട്. അവ S (spike), E (envelope), M (membrane), and N (nucleocapsid) എന്നിവയാണ്. ഇതിൽ എൻ എന്നത് ന്യൂക്ലിയോക്യാപ്സിഡ് എന്ന ഭാഗത്തെ സൂചിപ്പിക്കുന്നു. ഇതിലാണ് പോസിറ്റീവ് സെൻസ് (എം ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമിക്കുന്ന), സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ കാണപ്പെടുന്നത്. ജീനോമിക് ആർ.എൻ.എയ്ക്ക് 30 Kb വലിപ്പമുണ്ട്. ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref>അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 2.24-36.58 ആണ്. <ref>https://www.ncbi.nlm.nih.gov/pubmed/32081636</ref>
[[പ്രമാണം:SARS-CoV-2_49531042877.jpg|ലഘുചിത്രം| SARS-CoV-2 ന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രം (മധ്യഭാഗത്ത്, മഞ്ഞ) ]]
ഫൈലോജനറ്റിക് ഗവേഷണങ്ങളും 30 ഓളം ലഭ്യമായ [[കോവിഡ്-19 വൈറസ്|കോവി‍ഡ് വൈറസ്]] സാമ്പിളുകളും 2019 [[നവംബർ]] മധ്യത്തോടെ കോവിഡ്-19 വൈറസ് മനുഷ്യരിലേയ്ക്ക് എത്തിച്ചേർന്നു എന്ന് തെളിയിക്കുന്നു.<ref>http://www.centerforhealthsecurity.org/resources/COVID-19/200128-nCoV-whitepaper.pdf</ref>കൂടാതെ വൈറസിന്റെ മ്യൂട്ടേഷൻ നിരക്ക് (ഉൽപരിവർത്തനനിരക്ക്) 1.05x10–3 to1.26x10–3 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ജീനോമിന് bat SARS-like coronavirus (Bat-CoV (RaTG13)) ജീനോമുമായി 96% സമാനതയുണ്ട്. <ref>{{Cite web|url=https://www.nature.com/articles/s41423-020-0407-x|website=https://www.nature.com|publisher=Nature|language=en|title=COVID-19: a new challenge for human beings}}</ref>
വരി 27:
[[File:Rhinolophus rouxii.jpg|thumb|upright|right|alt=A horseshoe bat|[[Horseshoe bat]]s are among the most likely [[natural reservoir]]s of SARS-CoV-2]]
== ആതിഥേയകോശങ്ങളിലേയ്ക്കുള്ള പ്രവേശനം ==
SARS-CoV-2 ന് SARS-CoV യെപ്പോലുള്ള സ്പൈക്ക് പ്രോട്ടീൻ ഘടനയാണുള്ളത്. ഈ സ്പൈക്ക് പ്രോട്ടീന് S1, S2 എന്നിങ്ങനെ രണ്ട് സബ് യൂണിറ്റുകളുണ്ട്. S1 ലുള്ള റിസപ്ടർ ബൈൻഡിംഗ് ഡൊമെയ്ൻ (RBD) ആണ് മനുഷ്യരിലെ ആതിഥേയകോശത്തിലെ സ്വീകരിണികളുമായി സമ്പർക്കമുണ്ടാക്കുന്നത്. സ്പൈക്കിന്റെ സ്റ്റെം ആണ് S2 സബ് യൂണിറ്റ്. മനുഷ്യശ്വാസപഥത്തിലെ എപ്പിത്തീലിയൽ കോശങ്ങളുടെകോശങ്ങളായ ടൈപ്പ് II ന്യൂമോസൈറ്റുകളുടെ <ref name="cureus">{{Cite web|url=https://www.cureus.com/articles/29670-a-comprehensive-literature-review-on-the-clinical-presentation-and-management-of-the-pandemic-coronavirus-disease-2019-covid-19 |access-date=9 April 2020}}</ref>(Type II pneumocyte ) കോശസ്തരത്തിലുള്ള ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം 2 (ACE2) എന്ന സ്വീകരിണിയിലേയ്ക്കാണ് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകൾ ബന്ധിപ്പിക്കപ്പെടുന്നത്. <ref>{{Cite web|url=https://www.sinobiological.com/research/virus/2019-ncov-antigen|title=SARS-CoV-2 (2019-nCoV) Antigen Reagents |access-date=5 April 2020}}</ref>വൈറസ് സ്പൈക്ക് പ്രോട്ടീനിലെ S1 ലെ റിസപ്ടർ ബൈൻഡിംഗ് ഡൊമെയിനിലെ 394 ഗ്ലൂട്ടാമിൻ റെസിഡ്യൂ (അമിനോആസിഡുകൾ) വിനെ ACE2സ്വീകരിണികളിലെ 31 ലൈസീൻ [[അമിനോ അമ്ലം|അമിനോആസിഡ്]] റെസിഡ്യൂ തിരിച്ചറിയുന്നു. ACE2 വിനോട് കൂടിച്ചേരുന്നതോടെ S പ്രോട്ടീനിലുണ്ടാകുന്ന രാസഘടനാമാറ്റം വൈറസ് ബാഹ്യകവചത്തെ ആതിഥേയകോശ (എപ്പിത്തീലിയൽ) സ്തരവുമായി പറ്റിച്ചേരുന്നതിനും കോശസ്തരത്തിന്റേതന്നെ ഭാഗമാക്കുന്നതിനും കാരണമാകുന്നു. വൈറസിന്റെ കവചം കോശസ്തരത്തിലേയ്ക്ക് ഇഴുകിച്ചേരുന്നു എന്നർത്ഥം. തുടർന്ന് വൈറസിനുള്ളിലെ [[ജീനോം]] ആർ.എൻ.എ കോശദ്രവ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. <br>
യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
 
=== വൈറസിന്റെ പെരുകൽ ===
തുടർന്ന് ആതിഥേയകോശത്തിലെത്തിയ ജീനോമിക് ആർ.എൻ.എ കോശത്തിലെ [[റൈബോസോം|റൈബോസോമിൽവച്ച്]] വൈറസ് റെപ്ലിക്കേയ്സ് പോളിപ്രോട്ടീനുകൾ ആയ pp1a, pp1ab എന്നിവയുണ്ടാക്കുകയും തുടർന്ന് വൈറസ് പ്രോട്ടീനേയ്സ് രാസാഗ്നികളുണ്ടാവുകയും ചെയ്യുന്നു. സബ്‍ജീനോമിക് എം.ആർ.എൻ.എകളുടെ നിരവധിശ്രേണികൾ രൂപപ്പെടുന്നു. ആതിഥേയകോശത്തിന്റെ പരുക്കൻ അന്തർദ്രവ്യജാലികയിൽവച്ച് (റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലം) നിരവധി വൈറസ് പ്രോട്ടീനുകൾ (സ്പൈക്ക്, എൻവലപ്, മൈംബ്രേൻ) രൂപപ്പെടുന്നു. ഇത്തരം പ്രോട്ടീനുകളും ജീനോം ആർ.എൻ.എകളും എൻഡോപ്ലാസ്മിക് റെട്ടിക്കുലം- ഗോൾഗി ഇന്റർമീഡിയേറ്റ് കമ്പാർട്ടുമെന്റിൽവച്ച് (ERGIC, ER–Golgi intermediate compartment) കൂടിച്ചേർന്ന് പുതിയ വിറിയോണുകൾ ഉണ്ടാകുന്നു. റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലത്തിൽ നിന്ന് രൂപപ്പെടുന്ന വെസിക്കിളുകൾ എന്ന അറകളിലെത്തുന്ന പുതിയ ഈ വിറിയോണുകൾ (വൈറസുകൾ) എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ കോശസ്തരത്തെ പൊട്ടിച്ച് പുറത്തെത്തുന്നു. <ref>{{Cite web|url=https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
 
യഥാർത്ഥ സാർസ് വൈറസ് ഇനത്തെക്കാൾ ഈ സ്വീകരണികളോട് സാർസ് കൊറോണവൈറസ് 2 ന് ഉയർന്ന പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ് പ്രോട്ടീനുകളെ [[കോശസ്തരം|കോശസ്തരത്തിലേയ്ക്ക്]] പ്രവേശിപ്പിക്കുന്നതിന് TMPRSS2 എന്ന സെറീൻ പ്രോട്ടിയേയ്സ് എൻസൈമിനും പങ്കുണ്ട്. <ref>https://www.cell.com/cell/pdf/S0092-8674(20)30229-4.pdf</ref>വൈറസ് രൂപപ്പെടുത്തുന്ന മൂന്ന് വ്യാപനഘടകങ്ങൾ പുതിയ വിറിയോണുകളെ (വൈറസ് ഘടകങ്ങൾ) ആതിഥേയ കോശത്തിൽ നിന്ന് പുറത്തെത്തിക്കുന്നു എന്നും ആതിഥേയകോശത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ തടയുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
=== ശരീരകോശങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതം ===
ടൈപ്പ് II ന്യൂമോസിസ്റ്റുകളിൽ ഉയർന്ന അളവിൽ വൈറസ് പ്രോട്ടീനുകൾ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ കോശങ്ങൾക്ക് നാശം (Apoptosis) സംഭവിക്കുന്നു. കൂടാതെ, വൈറസിൽ നിന്ന് കോശത്തിലേയ്ക്ക് എത്തിയ രോഗാണുബന്ധിത തൻമാത്രാശ്രേണി (pathogen-associated molecular pattern (PAMP)) ആയി പ്രവർത്തിക്കുകയും ശ്രേണീസംവേദസ്വീകരിണികൾ (pattern recognition receptor or toll-like receptors) ഇവടെ തിരിച്ചറിയുകയും കീമോകൈനുകളുടെ കുതിപ്പുണ്ടാവുകയും ഇവിടേയ്ക്ക് ന്യൂട്രോഫില്ലുകൾ എന്ന വെളുത്ത രക്താണുക്കളുടെ എണ്ണവും പ്രവർത്തനവും കൂടുന്നു. ഇത് ശ്വാസകോശവായുഅറകളെച്ചുറ്റിയുള്ള രക്തലോമികകളെ നശിപ്പിക്കുന്നു. ഇത് ആത്യന്തികമായി വായുഅറകളേയും നശിപ്പിക്കുന്നു.<ref name="cureus"></ref>
 
== വൈറസ് പ്രതിരോധം ==