2,483
തിരുത്തലുകൾ
(ശാസ്ത്രീയനാമം ഇറ്റാലിക്സിലാക്കി) |
Athulbnair (സംവാദം | സംഭാവനകൾ) (sorting) |
||
ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്. തൊലിപ്പുറത്തെ [[ചൊറി|ചൊറിച്ചിൽ]], [[നീർവീക്കം]], തടിപ്പ്, [[വാതം]], [[മുണ്ടിനീര്]], വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന് ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ് ഉള്ളത്. തുണികളിൽ പറ്റുന്ന [[തുരുമ്പ്]] പോലെയുള്ള കറകൾ മാറ്റുന്നതിന് ഇലുമ്പിപ്പുളിയുടെ നീര് ഉപയോഗിക്കുന്നു. കൂടാതെ [[പിത്തള|പിത്തളപ്പാത്രങ്ങളിലെ]] [[ക്ലാവ്]] കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.
ഇലുമ്പി കായ് മുറിക്കാതെ ഉപ്പിലിട്ട് നാല് ദിവസം കഴിഞ്ഞ് ആ ലായനി കാൽ ഗ്ലാസ്സ് എടുത്ത് നേർപ്പിച്ച് ദിവസവും കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയാൻ ഉത്തമം. ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പു കുറക്കാൻ ഉത്തമമാണ്.▼
രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.{{തെളിവ്}} ഇലുമ്പിയുടെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ അതിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന [[ഓക്സാലിക് ആസിഡ്]] വൃക്കയിൽ അടിഞ്ഞ് വൃക്ക തകരാറിൽ ആവുന്നത് റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്. <ref>http://www.ncbi.nlm.nih.gov/pmc/articles/PMC3741977/</ref>
== ഉപയോഗങ്ങൾ ==
[[പാചകം|പാചകത്തിൽ]] പുളിക്ക് പകരമായി ഉപയോഗിക്കുന്നു. കൂടാതെ [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു.
മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും. അച്ചാറുണ്ടാക്കാനും, മീൻ കറിയിൽ സാധാരണ പുളിക്ക് പകരമായും ഇലുമ്പിപുളി ഉപയോഗിക്കുന്നു. ക്ലാവ്, തുണികളിലെ തുരുമ്പ് കറ എന്നിവ കളയാൻ ഇലുമ്പി പുളിയുടെ നീര് നല്ലതാണ്.
▲ഇലുമ്പി കായ് മുറിക്കാതെ ഉപ്പിലിട്ട് നാല് ദിവസം കഴിഞ്ഞ് ആ ലായനി കാൽ ഗ്ലാസ്സ് എടുത്ത് നേർപ്പിച്ച് ദിവസവും കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയാൻ ഉത്തമം. ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പു കുറക്കാൻ ഉത്തമമാണ്.
== ചിത്രശാല ==
|