"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 42:
 
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ''':''' ==
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുംവിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ, കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു. പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്. ഇതിനുപുറമേ നിരാലംബർക്കു സൌജന്യ ഡിസ്പെൻസറിയും, അവർക്ക് വേണ്ടി നെയ്ത്തുശാലയും പണികഴിപ്പിച്ചു.അദ്ദേഹത്തിന്റെ വീട്ടിൽ (ശാന്തി ആശ്രമം) ആഴ്ചതോറും കൂട്ടായ്മകൾ നടത്തി. സ്ത്രീകളും കുട്ടികളും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും അവരുടെ സങ്കടങ്ങൾ ഗോപാലൻ, കൌസല്യമ്മാൾ എന്നിവരുമായി പങ്കുവെച്ചു. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.എം.സി. മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
അ­ധഃ­കൃ­ത ജ­ന­ങ്ങ­ളു­ടെ ഉ­ദ്ധാ­ര­ണ­വും സാ­മൂ­ഹ്യ­പ­രി­ഷ്‌­ക്ക­ര­ണ­ങ്ങ­ളു­മാ­യി മ­ല­ബാ­റി­ലെ അ­വർ­ണർ­ക്കി­ട­യിൽ ശ­ക്ത­മാ­യ പ്ര­ചാ­ര­ണ­ങ്ങ­ളു­മാ­യി അ­യ്യ­ത്താൻ ഗോ­പാ­ലൻ മു­ന്നോ­ട്ടു­പോ­കു­ന്ന കാ­ല­ഘ­ട്ട­ത്തിൽ ത­ന്നെ­യാ­ണ്‌ ക്ഷേ­ത്ര­നിർ­മാ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു]] മ­ല­ബാ­റി­ലെ­ത്തു­ന്ന­ത്‌. മലബാറിൽ എത്തിയ അദ്ദേഹം, ഡോ. ഗോപാലന്റ പ്രവർത്തനങ്ങൾ കണ്ടു ഇപ്രകാരം പറയുകയുണ്ടായി "''എല്ലാം ഇവിടെ ചെയ്യതുകഴിഞ്ഞിരിക്കുന്നു, എനിക്ക് പുതുതായി ഒന്നും തന്നെ ചെയ്യാനില്ല''". വ്യ­ക്തി­പ­ര­മാ­യി [[ശ്രീനാരായണഗുരു|ശ്രീ­നാ­രാ­യ­ണ­ഗു­രു­]]<nowiki/>വി­നോ­ട്‌ സ്‌­നേ­ഹാ­ദ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ത­ന്നെ­യും [[വിഗ്രഹാരാധന|വി­ഗ്ര­ഹാ­രാ­ധ­ന­]]<nowiki/>ക്കും [[ക്ഷേത്ര നിർമ്മാണം|ക്ഷേ­ത്ര­നിർ­മാ­ണ­ത്തി­നും]] അ­യ്യ­ത്താൻ ഗോ­പാ­ലൻ എ­തി­രാ­യി­രു­ന്ന­തി­നാൽ ഗു­രു­ദേ­വ­നു­മാ­യി കൂ­ടി­ച്ചേർ­ന്ന്‌ പ്ര­വർ­ത്തി­ക്കു­ക­യു­ണ്ടാ­യി­ല്ല. ശ്രീ­നാ­രാ­യ­ണ പ്ര­സ്ഥാ­ന­ത്തി­ന്റെ സാ­മൂ­ഹ്യ പ്ര­സ­ക്തി മ­ന­സി­ലാ­ക്കി­യ അ­യ്യ­ത്താൻ ഗോപാലൻ അ­തി­നെ എ­തിർ­ക്കാ­നും പോ­യി­ല്ല. സാ­മൂ­ഹ്യ പ­രി­ഷ്‌­ക്ക­ര­ണ­മാ­ണ്‌ ത­ന്റെ കർ­മ്മ­പ­ഥ­മെ­ന്നു മ­ന­സി­ലാ­ക്കി­യ ഗോ­പാ­ലൻ ദേ­ശീ­യ പ്ര­സ്ഥാ­ന­ത്തി­ലോ പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളി­ലോ പ­ങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി­ല്ല. [[ശ്രീനാരായണഗുരു|നാരായണ ഗുരു]] സ്ഥാപിച്ച ശ്രീ നാരായണ ധർമ്മ പരിപലാന (എസ്എൻ‌ഡി‌പി) ൽ നിന്ന് വ്യത്യസ്തമായി,'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാന]]'''വും [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജവും]] പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു. നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും ,സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, [[മിശ്രഭോജനം|മിശ്ര ഭോജനം]] തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക, [[മിശ്രഭോജനം|മിശ്ര ഭോജനം]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി വ്യത്യാസവും]] നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്