"ചെർ‌പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
 
വട്ടിയും കുട്ടയും മുറങ്ങളും കുടയും പരമ്പുകളുമായി അയ്യപ്പൻകാവ് ഉത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന പറയരും, ആണ്ടറുതികളിലെ രാവുകളിൽ ചെണ്ടയും താളവുമായി നാവോറുമായെത്തുന്ന പാണരുമടക്കം ഒട്ടുമിക്ക ജാതികളും ഇവിടെ അധിവസിച്ചുവരുന്നു. തിറ - പൂതൻ മുതൽ പാനേങ്കളിവരെ ഉൾക്കൊള്ളുന്ന സമൂഹം . ഒടിയും, മാട്ടും - മാരണവും, അടുത്തകാലംവരെ, ചെറിയ തോതിലെങ്കിലും മനസ്സിൽ കൊണ്ടുനടന്നിരുന്ന ജനവിഭാഗം.
[[ചിത്രം:CherpulasserySekharan.jpg|thumb|right|ആന: ചെർപ്പുളശ്ശേരി ശേഖരൻ ]]
 
1921 ലെ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുകയും, കുതിരവണ്ടിയിൽ കെട്ടി കിലോമീറ്റർ വലിക്കേണ്ടിവന്ന തോടെ നിത്യരോഗിയായിത്തീരുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയും, സുഭാഷ് ചന്ദ്ര ബോസിന്റെ എന്നിവരും അനുയായിയായി, INA യിൽ , സജീവമായി അടർകളത്തിലിറങ്ങിയ പന്നിയംകുറുശ്ശി സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായരും പ്രദേശത്തെ സ്മരണീയരാണ്. കലാലോകത്തെ സംഭാവനകളായ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളും, വാദ്യകലാ പ്രചാരകനായ ആലിപ്പറമ്പ് കൃഷ്ണപ്പൊതുവാളും, കഥകളിയരങ്ങുകളിൽ സാന്നിധ്യമായ രാമുവാര്യരും, കളരിയിൽ പ്രാഗല്ഭ്യം നേടിയ കൊച്ചുണ്ണി വാര്യരും, സാഹിത്യ ലോകത്തിന് ചെർപ്പുളശ്ശേരിയേയും, ചെർപ്പുളശ്ശേരിയിലെ കലാകാരന്മാരേയും പരിചയപ്പെടുത്തിയ കുറുമാപ്പള്ളി സഹോദരന്മാരും, കുറുംകുഴൽ വിദദ്ധൻ പൂഴിക്കുന്നത്ത് കുട്ടിക്കൃഷ്ണൻ നായരും, ഫുഡ്ബാളിൽ പ്രഗല്ഭരായ ഹസ്സനുസ്സൻമാരും, ആദ്യകാല മുൻനിര വ്യാപാരികളായ കാവുവട്ടത്തെ മണിയസ്വാമി, നാരായണസ്വാമി, വെങ്കിച്ചൻ സ്വാമി എന്നിവരും ചെർപ്പുളശ്ശേരിയുടെ ഓർമ്മകളാണ്. മദ്ദളവാദനത്തിലെ ഉന്നതശീർഷനായ ചെർപ്പുളശ്ശേരി ശിവനും, കഥകളിയിലെ പ്രഗല്ഭ നടനും ആചാര്യനുമായ സദനം കൃഷ്ണൻകുട്ടിയും, തെരുവുമായാജാലത്തിലെ (Street magic) മാന്ത്രികനായ ഷംസുദ്ദീനും ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു.
 
വരി 53:
 
ഇന്നും ആ സ്ഥലം മഞ്ചക്കല്ലെന്നറിയപ്പെടുന്നു.. മഞ്ചക്കല്ലുകളും, കാൽനട - കുതിര - കാളവണ്ടി യാത്രക്കാർക്ക് ദാഹം തീർത്ത് വിശ്രമിയ്ക്കാവുന്ന തണ്ണീർ പന്തലുകളും, തലച്ചുമടുമായി പോകുന്നവർക്ക് പരസഹായമില്ലാതെ ചുമടിറക്കി വിശ്രമിച്ചുപോകാവുന്ന അത്താണികളും ഇവിടെയുണ്ടായിരുന്നു.
 
 
 
== സ്ഥിതിവിവരക്കണക്കുകൾ ==
2001 ലെ [[census|കണക്കെടുപ്പനുസരിച്ച്]] ചെർപ്പുളശ്ശേരിയിലെ ജനസംഖ്യ 30730 ആണ്. ഇതിൽ 14617 പുരുഷന്മാരും 16113 സ്ത്രീകളുമാണ്.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
"https://ml.wikipedia.org/wiki/ചെർ‌പ്പുളശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്