"വെളിയങ്കോട് കുഞ്ഞി മരക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
പള്ളി തിരുവണ്ണൂർ എന്ന സ്ഥലത്താണ് എന്ന് തിരുത്തി.
(പള്ളി തിരുവണ്ണൂർ എന്ന സ്ഥലത്താണ് എന്ന് തിരുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ആക്രമിക്കപ്പെട്ട രണ്ടു കപ്പലുകളിലും കൂടി ഒരു പോർച്ചുഗീസ് സൈനികൻ മാത്രം ജീവനോടെ ബാക്കിയായ സംഭവം കുഞ്ഞി മരക്കാരിന്റെ പോരാട്ട വീര്യമായി ചിത്രീകരിക്കപ്പെടുമ്പോൾ, പുതുമാരനെയും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന പുതുക്കപ്പെണ്ണ് ഏഴിടങ്ങളിലായി വരൻറെ ശരീരം കരക്കടിഞ്ഞതിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് ദാരുണമായും നിലകൊള്ളുന്നുണ്ട്.
 
വിവാഹ നാളിൽ സ്വജീവിതം ബലിയർപ്പിക്കാനുള്ള താഗമനസ്കത കൊണ്ടാവണം സിദ്ധന്മാരിലെ ഉന്നത പദവി വാഹകനായും പ്രകീർത്തനങ്ങളിലൂടെ ജീവിക്കുന്ന രക്തസാക്ഷികളുടെ നേതാവുമായാണ് [[സൈനുദ്ദീൻ മഖ്ദൂം]] ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശരീര ഭാഗങ്ങൾ അടിഞ്ഞ [[വെളിയങ്കോട്]], [[താനൂര്]], മീഞ്ചന്ത<nowiki>[[തിരുവണ്ണൂർ]]</nowiki> , [[വടകര]], ബേപ്പൂര്, വൈപ്പിന്, കോട്ട ഏഴു സ്ഥലങ്ങളിലെ സ്മൃതി മണ്ഡപങ്ങൾ , നേർച്ചകൾ , രചിക്കപ്പെട്ട മാലകൾ ,പ്രകീർത്തനങ്ങൾ , പടപ്പാട്ടുകൾ എന്നിവയൊക്കെ അദ്ദേഹം അന്ന് ജനങ്ങൾക്കിടയിൽ കൈവരിച്ചിരുന്ന പ്രശസ്തിയും ആദരവും എടുത്തു വ്യക്തമാക്കുന്നവയാണ്. ഇത്തരം സീറകൾ പലതും പിൽകാലത്ത് മലബാർ കേന്ദ്രമാക്കി അരങ്ങേറിയ പോർച്ചുഗീസ് -ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ സമര വീര്യം വളർത്തുന്നതിന് ചാലക ശക്തിയായി വർത്തിച്ചിട്ടുണ്ട്. കൊളോണിയസത്തിനെതിരെ ഇന്ത്യൻ തീരത്ത് പോരാട്ടം നടത്തി രക്സ്ത സാക്ഷിയായ ആദ്യ വിപ്ലവകാരിയായാണ് കുഞ്ഞി മരക്കാർ വിശേഷിക്കപ്പെടുന്നത്.<ref>Kunhali V, 'The Marakkar Legacy and Mappila Community', 64' Session Mysore, Indian History Congress Proceedings, Vol., 2003, pp.369-373.</ref>
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3308923" എന്ന താളിൽനിന്ന് ശേഖരിച്ചത്