"വിവിയൻ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
നാടക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1935 ൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങളിൽ ലേ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ''[[ഫയർ ഓവർ ഇംഗ്ലണ്ട്|ഫയർ ഓവർ ഇംഗ്ലണ്ടിൽ]]'' (1937) നായികയായി അഭിനയിക്കുകയും ചെയ്തു. സൗന്ദര്യത്തിന്റെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്ന ലീക്ക് തന്റെ ശാരീരിക ലക്ഷണങ്ങൾ ചിലപ്പോൾ ഒരു നടിയെന്ന നിലയിൽ ഗൗരവമായി പ്രവർത്തിക്കുന്നതിൽനിന്ന് തന്നെ തടയുന്നുവെന്ന് തോന്നിയിരുന്നു. ഒരു ചലച്ചിത്ര നടിയെന്ന നിലയിൽ പ്രശസ്തി ഉണ്ടായിരുന്നിട്ടും, ലീ പ്രാഥമികായമി ഒരു നാടക അഭിനേത്രിയായിരുന്നു. തന്റെ 30 വർഷത്തെ അഭിനയജീവിതത്തിൽ, നോയൽ കവാർഡ്, ജോർജ്ജ് ബെർണാഡ് ഷാ എന്നിവരുടെ നായികമാർ മുതൽ ക്ലാസിക് ഷേക്സ്പിയർ കഥാപാത്രങ്ങളായ ഒഫെലിയ, ക്ലിയോപാട്ര, ജൂലിയറ്റ്, ലേഡി മക്ബെത്ത് തുടങ്ങി നിരവധി വേഷങ്ങളെ അവർ അവതരിപ്പിച്ചു. പിന്നീടുള്ള ജീവിതത്തിൽ ഏതാനും ചിത്രങ്ങളിൽ ഒരു സ്വഭാവ നടിയായി അഭിനയിച്ചു.[[File:Vivien Leigh in Waterloo Bridge trailer a.jpg|thumb]]
സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ നടിയാണ് '''വിവിയൻ ലീ'''.1913-ൽ ജനിച്ച ലീ ബ്രിട്ടനിലും ജർമനിയിലും , ഫ്രാൻസിലും ഇറ്റലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പരിശീലനം നേടിയ ലീ 1934-ൽ 'തിങ്ങ്സ്‌ അർ ലുക്കിംഗ് അപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് .
 
1935 ൽ ഇറങ്ങിയ 'ദി മാസ്ക് ഓഫ് വെർച്യു' എന്ന നാടകത്തിലെ അഭിനയത്തിലൂടെ വിവിയൻ ലീ പ്രശസ്തയായി.പിന്നിട് അലക്സാണ്ടർ കോർഡ എന്ന നിർമ്മാതാവുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെട്ട അവർ ലോറൻസ് ഒലിവിയറുമോത്ത് 'ഫയർ ഓവർ ഇംഗ്ലണ്ട്' തുടങ്ങിയ ചിത്രങ്ങളിലും 'റോമിയോ ആൻഡ്‌ ജൂലിയറ്റ്','ആന്റണി ആൻഡ്‌ ക്ലിയോപാട്ര' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു .
 
1939-ലാണ് വിവിയൻ തന്റെ പ്രസിദ്ധമായ സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രത്തെ 'ഗോൺ വിത്ത് ദി വിന്ഡിൽ' അവതരിപ്പിച്ചത്. അതിനവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുകയും ചെയ്തു.1940-കളിൽ ലേഡി ഹാമിൽട്ടൻ ,അന്നാകരനീന തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിച്ചു . 1951-ൽ ഇറങ്ങിയ 'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'([[A Streetcar Named Desire (1951 film)]]) എന്ന ചിത്രത്തിലെ 'ബ്ലാഞ്ചെ ഡുബോയിസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടാമത്തെ ഓസ്കാറും ലീയെ തേടിയെത്തി.
'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'-നു ശേഷം മൂന്നു ചിത്രങ്ങളിൽ മാത്രമേ വിവിയൻ അഭിനയിച്ചിട്ടുള്ളൂ.കടുത്ത ക്ഷയ രോഗത്തിനടിമയായ അവർ 1967 ജൂലൈയിൽ അന്തരിച്ചു ,
"https://ml.wikipedia.org/wiki/വിവിയൻ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്